»   » ഹസ്ബന്റ്‌സ് ഇന്‍ ഗോവയും നമ്പര്‍ 20 മദ്രാസ് മെയിലും

ഹസ്ബന്റ്‌സ് ഇന്‍ ഗോവയും നമ്പര്‍ 20 മദ്രാസ് മെയിലും

Posted By:
Subscribe to Filmibeat Malayalam
Husbands In Goa
സജി സുരേന്ദ്രനും ടീമും ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഹസ്ബന്റ്‌സ് ഇന്‍ ഗോവ. ഭാര്യമാരില്‍ നിന്ന് രക്ഷനേടി കുറച്ചു ദിവസം അടിച്ചു പൊളിക്കാന്‍ ഗോവയിലേക്ക് ട്രെയിന്‍ കയറുന്ന സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

രണ്ടുപതിറ്റാണ്ട് മുമ്പ് മലയാളത്തിലിറങ്ങിയ നമ്പര്‍ ട്വന്റി മദ്രാസ് മെയിലിലെ പിച്ചകപൂങ്കാവുകള്‍ക്കുമപ്പുറം... എന്ന ഹിറ്റ് ഗാനവും അന്നത്തെ ടിടിആര്‍ നാടാരും ഈ ഹസ്ബന്റുമാര്‍ക്കൊപ്പമുണ്ട്. റിട്ടയര്‍ ആകാറായെങ്കിലും ഇന്നസെന്റ് തകര്‍ത്തവതരിപ്പിച്ച ടിടിആര്‍ നാടാര്‍ ഇപ്പോഴും ട്രെയിനില്‍ത്തന്നെയാണ്.

മലയാളസിനിമയിലെ ഏറ്റവും രസകരമായ ഒരു ട്രെയിന്‍ യാത്രയായിരുന്നു നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍. ട്രെയിന്‍ തന്നെ നായാകനായുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗദീഷ്, മണിയന്‍പിള്ള രാജു എന്നിവരുടെ കഥാപാത്രങ്ങള്‍ കോട്ടയത്തു നിന്ന് മദ്രാസിലേക്ക് ക്രിക്കറ്റ് കളികാണാനും, സിനിമയ്ക്കു കഥ എഴുതാനുമൊക്കെ പുറപ്പെട്ട കഥ.

കുടിച്ചു ഉന്മാദത്തിലായ ടോണിക്കുട്ടന്‍ സിനിമതാരം മമ്മൂട്ടിയെ കാണുന്നതും ഫോട്ടോ എടുക്കുന്നതും ഉമ്മവെക്കുന്നതുമൊക്കെ രസകരമായ് ചിത്രീകരിച്ച സസ്‌പെന്‍സ് നിറഞ്ഞ ജോഷി ചിത്രത്തിലെ പാട്ടും പ്രസക്തമായിരുന്നു.

ഷിബുചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണമിട്ട് എം.ജി.ശ്രീകുമാര്‍ പാടിയ പിച്ചകപ്പൂങ്കാവനങ്ങള്‍ക്കുമപ്പുറം ഹസ്ബന്റ്‌സ് ഇന്‍ ഗോവയില്‍ റീമിക്‌സ് ചെയ്യുന്നതും പാടുന്നതും എം.ജി.ശ്രീകുമാര്‍ തന്നെയാണ്. അന്നത്തെ ഈ ഹിറ്റ് ഗാനം പുതിയ ചിത്രത്തിലെ ട്രെയിന്‍ യാത്രയിലേക്ക് ചേര്‍ത്ത്‌വെക്കുന്നത് കൗതുകം നല്കുന്നു. ഒപ്പം നാടാരുടെ സാന്നിദ്ധ്യവും പ്രേക്ഷകരെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും.

പിരിയാത്ത അഞ്ചംഗസംഘം പുതിയചിത്രത്തിലും കൂടെയുണ്ട്. സജിസുരേന്ദ്രന്‍, കൃഷ്ണ പൂജപ്പുര, ക്യാമറമാന്‍ അനില്‍ നായര്‍, കലാസംവിധായകന്‍ സുജിത് രാഘവ്, എഡിറ്റര്‍ മനോജ്, കോറിയോഗ്രാഫര്‍ പ്രസന്ന, ഇവരുടെ തുടര്‍ച്ചയായ അഞ്ചാമത്തെ സിനിമയാണ് ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്നതും പ്രത്യേകതയാണ്.

ഇത്തവണ ആസിഫ് അലിയും, ലാലും, രമ്യാനമ്പീശനും ഇവരുടെ ടീമിലേക്ക് വന്നിരിക്കയാണ്.നാലു നായകന്‍മാരാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി, ലാല്‍ നായികമാരായ റീമ, രമ്യനമ്പീശന്‍, ഭാമ, പ്രവീണ എന്നിവരും പുതിയ തലമുറയിലെ ഭാര്യഭര്‍ത്തൃബന്ധവും കുടുംബജീവിതവും തന്നെയാണ് ഇത്തവണയും വിഷയമാവുന്നത്. പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവയാണ്.വിഷുവിന് ചിത്രം തിയറ്ററുകളിലെത്തും.

English summary
‘Husbands in Goa' charts the escapades of three young men who head to Goa for some fun in the sun.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam