»   » ബച്ചന്‍ വരുന്നത് ലാലിന് വേണ്ടി മാത്രം

ബച്ചന്‍ വരുന്നത് ലാലിന് വേണ്ടി മാത്രം

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan And Mohanlal
മേജര്‍ രവി സംവിധാനം ചെയ്യുന്ന കാണ്ടഹാറില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉള്ളതു കൊണ്ട് മാത്രമാണെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. കാണ്ടഹാറിന്റെ സെറ്റിലേക്ക് പുറപ്പെടും മുമ്പെ തന്റെ ബ്ലോഗിലെഴുതിയ ലേഖനത്തിലാണ് ബച്ചന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മോഹന്‍ലാലിനോടുള്ള ആദരവ് കാരണം സിനിമയിലേക്കുള്ള ക്ഷണം നിരസിയ്ക്കാന്‍ തനിയ്ക്ക് കഴിഞ്ഞില്ലെന്ന് ബിഗ് ബി പറയുന്നു. ഇതു മാത്രമല്ല ലാലിന്റെ അഭിനയ മികവിനെ പ്രശംസിയ്ക്കാനും ഇന്ത്യന്‍ സിനിമയിലെ ബിഗ് സ്റ്റാര്‍ മറക്കുന്നില്ല.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനനായ താരമാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തന്റെ പ്രൊഫഷനില്‍ ലാല്‍ ഇപ്പോഴും ഒന്നാമനാണ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സിനിമകളെയും ഞാന്‍ ആദരിയ്ക്കുന്നു. ലാലിന് അദ്ദേഹത്തിന്റേത് മാത്രമായ ശരീരഭാഷയും ഭാവങ്ങളുമുണ്ട്. അനായസകരമായ അദ്ദേഹത്തിന്റെ അഭിനയശൈലി ആരെയും അ്ദ്ഭുതപ്പെടുത്തും. ലാലിനെ കാണുന്നതും പോലും സന്തോഷം പകരുന്ന കാര്യമാണ് ബച്ചന്‍ പറയുന്നു.

വിമാന റാഞ്ചലിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന കാണ്ടഹര്‍ ബച്ചന്റെ ആദ്യമലയാള സിനിമയാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് പ്രതിഫലമൊന്നും വാങ്ങില്ലെന്ന് ബച്ചന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കാണ്ടഹാറിന് വേണ്ടി അഞ്ച് ദിവസത്തെ ഡേറ്റാണ് ബച്ചന്‍ മേജര്‍ രവിയ്ക്ക് നല്‍കിയിരിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam