»   » സൂപ്പര്‍താരങ്ങളുടെ ഇമേജ് ഇടിയില്ല: പ്രിയന്‍

സൂപ്പര്‍താരങ്ങളുടെ ഇമേജ് ഇടിയില്ല: പ്രിയന്‍

Posted By:
Subscribe to Filmibeat Malayalam
Priyadarshan
തിരുവനന്തപുരം: അടുത്തിടെ നടന്ന ആദായനികുതി റെയ്ഡും ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളും സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും താരമൂല്യം കുറയ്ക്കുമെന്ന് കരുതുന്നില്ലെന്ന് പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ പ്രിയദര്‍ശന്‍.

ഇക്കാര്യം മലയാളചലച്ചിത്രലോകത്തേയൊ താരങ്ങളേയോ ബാധിക്കുമെന്ന് കരുതുന്നില്ല. അവര്‍ക്കെതിരെ പലതും പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നല്ലാതെ അധികൃതര്‍ അവര്‍ കുറ്റവാളികളാണെന്ന് പറഞ്ഞിട്ടില്ല.

അധികൃതരുടെ പ്രതികരണം വരുന്നതുവരെ നമ്മള്‍ കാത്തിരിക്കണം. അല്ലാതെ പലരും പറയുന്നത് കേട്ട് താരങ്ങള്‍ മോശക്കാരാണെന്ന് വിശ്വസിക്കുന്നത് ശരിയല്ല- പ്രിയന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് പ്രിയന്‍ സൂപ്പര്‍താരങ്ങളുടെ വസതികളിലെ റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിച്ചത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ പ്രിയദര്‍ശനാണ് ലാലിന്റെ കരിയറിലെ പല നല്ല കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയത്.

English summary
Leading filmmaker Priyadarshan today said he believed the recent Income Tax raids against superstars Mamootty and Mohanlal would neither affect their image nor the Malayalam cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam