»   » ഇറ്റാലിയന്‍ സംവിധായകന്‍ ജീവനൊടുക്കി

ഇറ്റാലിയന്‍ സംവിധായകന്‍ ജീവനൊടുക്കി

Posted By:
Subscribe to Filmibeat Malayalam
Monicelli
ഒട്ടേറെ ജനപ്രിയ ഹാസ്യസിനിമകള്‍ക്ക് ജന്മം നല്‍കിയ ഇറ്റാലിയന്‍ സംവിധായകന്‍ മരിയോ മോനിസെല്ലി തൊണ്ണൂറ്റിയഞ്ചാം വയസ്സില്‍ ആത്മഹത്യ ചെയ്തു. 1991ല്‍ സമഗ്രസംഭാവനക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയിട്ടുള്ള മോനിസെല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ആയിരുന്നു.

റോമിലെ സാന്‍ ജിയോവാനി ആശുപത്രിയുടെ അഞ്ചാംനിലയിലെ ജനലിലൂടെ താഴേക്കു ചാടിയാണ് മോനിസെല്ലി ജീവനൊടുക്കിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പ്രോസ്റ്ററേറ്റ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1915 മേയ് 16ന് ലൂക്കാ പ്രവിശ്യയിലെ വിയാറിജിയോവിലാണ് അദ്ദേഹം ജനിച്ചത്. നാടകത്തിലൂടെയും ടെലിവിഷനിലൂടെയും കരിയര്‍ ആരംഭിച്ച മോനിസെല്ലി മൈ ഡിയര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് ഹാസ്യസിനിമകളുടെ അമരത്തെത്തിയത്.

1959ല്‍ പുറത്തിറങ്ങിയ ദ ഗ്രേറ്റ് വാര്‍ എന്ന ചിത്രം അദ്ദേഹത്തിനു ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിക്കൊടുത്തു. മൂന്ന് തവണ ഇദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 2006ല്‍ പുറത്തിറങ്ങിയ ദ റോസസ് ഓഫ് ദ ഡസേര്‍ട്ടാണ് അവസാന ചിത്രം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam