»   » ജനകന്റെ റിലീസ് ഏപ്രില്‍ 8ലേക്ക് നീട്ടി

ജനകന്റെ റിലീസ് ഏപ്രില്‍ 8ലേക്ക് നീട്ടി

Posted By:
Subscribe to Filmibeat Malayalam
Janakan
മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിയ്ക്കുന്ന ജനകന്റെ റിലീസ് ഡേറ്റിന് മാറ്റം. എന്‍ആര്‍ സഞ്ജീവ് ഒരുക്കുന്ന ചിത്രം ഏപ്രില്‍ ഒന്നിന് തിയറ്ററുകളില്‍ എത്തിയ്ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനകന്റെ റിലീസ് ഏപ്രില്‍ 8ന് മാത്രമേ ഉണ്ടാകൂവെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, കാവേരി, ജ്യോതിര്‍മയി എന്നിവരും അഭിനയിക്കുന്നുണ്ട്.

അഡ്വക്കേറ്റ് സൂര്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ജനകന്‍ പിന്‍മാറിയ സാഹചര്യത്തില്‍ ഏപ്രില്‍ ഒന്നിന് സിദ്ദിഖ് നായകനാവുന്ന ഏപ്രില്‍ ഫൂള്‍ മാത്രമേ തിയറ്റകളിലെത്തൂ.

ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി വിജി തമ്പി ഒരുക്കുന്ന ചിത്രത്തില്‍ ജഗദീഷ്, ജഗതി, ബിജു മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നുള്ള മോഡല്‍ നയനയാണ് ചിത്രത്തിലെ നായിക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam