twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരങ്ങള്‍ അറിയപ്പെടുന്ന രീതി മാറണം: രേവതി

    By Lakshmi
    |

    Revathi
    ഇപ്പോള്‍ മലയാള സിനിമയില്‍ ശക്തരായ എഴുത്തുകാരില്ലെന്ന് നടിയും സംവിധായികയുമായ രേവതി. 1980കളിലും 90കളിലും മലയാള സിനിമ എഴുത്തിന്റെ ശക്തിയിലായിരുന്നു നിലനിന്നത്. അതുകൊണ്ടുതന്നെ ഒട്ടേറെ നല്ല സിനിമകളും ഉണ്ടായി- രേവതി പറയുന്നു.

    ഫാദേഴ്‌സ് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി കണ്ണൂരിലെത്തിയ രേവതി കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദി ആര്‍ടിസ്റ്റ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് മലയാള ചലച്ചിത്രത്തിലെ കഥാ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിച്ചത്.

    സിനിമയില്‍ കഥകളും എഴുത്തുകാരുമാണ് ഒന്നാമതായി വരേണ്ടതെന്നും താരങ്ങള്‍ അറിയപ്പെടുന്ന രീതി മാറണമെന്നും രേവതി അഭിപ്രായപ്പെട്ടു. എണ്‍പതുകളിലെ മലയാള സിനിമയുടെ ഡയറക്ടറി പരിശോധിച്ചാല്‍ എഴുത്തുകാരുടെ പേരുകളാണ് ഒന്നാമതായി കണ്ടിരുന്നത്. ഇപ്പോള്‍ താരങ്ങളാണ് മുന്നില്‍.

    സിനിമയില്‍ കഥയാണ് പ്രധാനമാകേണ്ടത്. അത് തിരിച്ചുപിടിക്കണം. നല്ല എഴുത്തുകാരെ ആദരിക്കാന്‍ മലയാളി എവിടെയോ മറന്നു. ആ മാറ്റമാണ് ഇന്ന് കാണുന്നത്- താരം പറഞ്ഞു.

    സംവിധായിക എന്ന നിലയില്‍ തുടരാന്‍ കഴിയാത്തത് തന്റെ തന്നെ അലസത കൊണ്ടാണെന്നും രേവതി പറഞ്ഞു. സ്ത്രീകള്‍ക്ക് പലരംഗങ്ങളിലും അനുകൂലമല്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അതായിരിക്കണം കൂടുതല്‍ സ്ത്രീകള്‍ സിനിമയുമായി ബന്ധപ്പെട്ട മേഖലകളിലേയ്ക്ക് വരാത്തതെന്നും അവര്‍ പറഞ്ഞു.

    രേവതിക്കൊപ്പം സംവിധായകന്‍ കലവൂര്‍ രവികുമാറും മുഖാമുഖത്തില്‍ പങ്കെടുത്തു. ഫാദേഴ്സ് ഡേയില്‍ രേവതി അവതരിപ്പിക്കുന്ന സീതാലക്ഷ്മി എന്ന കഥാപാത്രത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങളെ അവതരിപ്പിക്കാന്‍ കടലിന്റെ പശ്ചാത്തലം നന്നായി ഉപയോഗിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ കലവൂര്‍ രവികുമാര്‍ പറഞ്ഞു.

    നമ്മുടെ പ്രേക്ഷകര്‍ ഒരിക്കലും സംവിധായകര്‍ കൊടുക്കുന്ന എന്തും സ്വീകരിക്കുന്നവരല്ല. അവരെ പറ്റിക്കാനും കഴിയില്ല. എന്റെ കാഴ്ചപ്പാടിനെക്കാളും എത്രയോ ഉയരത്തിലാണ് പ്രേക്ഷകരുടെ കാഴ്ചപ്പാട് എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍- അദ്ദേഹം പറഞ്ഞു.

    English summary
    Actress Revathi said that Malayalam film industry facing lack of stories and she also said that it is not encouraging women to come in to the main stream,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X