»   » മമ്മൂട്ടിയും നദിയമൊയ്‌തുവും വീണ്ടും

മമ്മൂട്ടിയും നദിയമൊയ്‌തുവും വീണ്ടും

Subscribe to Filmibeat Malayalam

മലയാളത്തിലെ പഴയകാല നായികയായ നദിയ മൊയ്‌തു വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. അതും സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം.

പൃഥ്വിരാജ്‌ നായകനാവുന്ന റോബിന്‍ഹുഡ്‌ എന്ന ചിത്രത്തിന്‌ ശേഷം സച്ചിയും സേതുവും ചേര്‍ന്ന്‌ തിരക്കഥ രചിക്കുന്ന ചിത്രത്തിലാണ്‌ മമ്മൂട്ടിയും നദിയയും വീണ്ടും ഒന്നിയ്‌ക്കുന്നത്‌.

ചിത്രത്തിന്റെ കഥസംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ്‌ വിവരം. എന്നാല്‍ സംവിധായകന്‍ മറ്റു നടീനടന്മാര്‍ എന്നീ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ജോഷി, ഷാഫി, സിബി മലയില്‍ തുടങ്ങിയവരെ സംവിധായകരായി പരിഗണിക്കുന്നുണ്ടത്രേ.

Mammootty
2009ല്‍ത്തന്നെ പുറത്തിറക്കാനാകുന്ന രീതിയിലാണ്‌ ചിത്രത്തിന്റെ അണിയറ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്‌. കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്‌ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ചിത്രമായിരിക്കും ഇതെന്നാണ്‌ സച്ചിയും സേതുവും പറയുന്നത്‌.

ഫാസിലിന്റെ കണ്ടെത്തലായിരുന്നു നദിയ മൊയ്‌തു. നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌ എന്ന ആദ്യ മലയാള ചിത്രത്തിലൂടെതന്നെ നദിയ പ്രേക്ഷകര്‍കക്‌ പ്രിയങ്കരിയായി. പിന്നീട്‌ ഒട്ടേറെ ചിത്രങ്ങള്‍. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പിന്മാറിയ നദിയ പിന്നീട്‌ വര്‍ഷങ്ങള്‍ക്കുശേഷം വധു ഡോക്ടറാണ്‌ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി മലയാളത്തല്‍ തിരിച്ചുവന്നു.

പിന്നീട്‌ വീണ്ടും നീണ്ട ഇടവേള. പിന്നത്തെ തിരിച്ചുവരവ്‌ തമിഴിലേയ്‌ക്കായിരുന്നു. മിസ്റ്റര്‍ കുമരന്‍ സണ്‍ ഓഫ്‌ മഹാലക്ഷ്‌മി എന്ന ചിത്രത്തിലെ ശക്തമായ കഥാപാത്രം നദിയയ്‌ക്ക്‌ വീണ്ടും അവസരങ്ങള്‍ നല്‍കി. പിന്നീട്‌ ശണ്‌ഠ, താമരഭരണി, പട്ടാളം തുടങ്ങിയ തമിഴ്‌ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. ഇതിനിടെ പരസ്യരംഗത്തും സജീവമായി.

വിവാഹംകഴിഞ്ഞെങ്കിലും ഇടവേളയ്‌ക്കുശേഷം തിരിച്ചുവന്ന മറ്റു നായികമാരെയൊക്കെ അപേക്ഷിച്ച്‌ രൂപത്തിലും ഭാവത്തിലുമൊന്നും അധികം മാറ്റമില്ലാതെയാണ്‌ നദിയ തിരിച്ചെത്തിയത്‌. ഏകദേശം 25വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ മമ്മൂട്ടിയും നദിയയും വീണ്ടും ഒന്നിക്കുന്നത്‌. മുമ്പ്‌ കണ്ടു കണ്ടറിഞ്ഞു, ശ്യാമ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam