വിഷുക്കൈനീട്ടമായി ഡബിള്‍സ്

എണ്‍പതുകളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന നദിയയുടെ തിരിച്ചുവരവാണ് ഡബിള്‍സിന്റെ ഹൈലൈറ്റ്. നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് തമിഴ്് സിനിമയിലൂടെ വെള്ളിത്തിരയില്‍ സജീവമായെങ്കിലും മലയാളത്തില്‍ നല്ലൊരു കഥാപാത്രം ലഭിച്ചാലെ അഭിനയിക്കൂവെന്ന തീരുമാനത്തിലായിരുന്നു നടി.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ശ്യാമ, പൂവിന് പുതിയ പൂന്തെന്നല്‍ എന്നീ സിനിമകളില്‍ മമ്മൂട്ടിയുടെ നായികയായി നദിയ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഡബിള്‍സില്‍ തപസ്സിയാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.
സച്ചി സേതുവിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരുടെ സാന്നിധ്യവുമുണ്ട്.


Click it and Unblock the Notifications











