»   » മമ്മൂട്ടിക്ക് മഞ്ജുവിന്റെ എഫ്‌ജെ ക്രൂയിസര്‍

മമ്മൂട്ടിക്ക് മഞ്ജുവിന്റെ എഫ്‌ജെ ക്രൂയിസര്‍

Posted By:
Subscribe to Filmibeat Malayalam
Mammootty-Shikkari
ശിക്കാരിയിലൂടെ സാന്‍ഡല്‍വുഡിലും കാലുറപ്പിയ്ക്കുകയാണ് മമ്മൂട്ടി. കന്നഡ സിനിമാ ലോകത്തെ ഏറ്റവും പുതിയ സെന്‍സേഷനുകളിലൊന്നായി മമ്മൂട്ടി ഡബിള്‍ റോളിലെത്തുന്ന ശിക്കാരി മാറിക്കഴിഞ്ഞു. അഭയ് സിംഹ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യമാണ് ബാംഗ്ലൂരിലെ പത്രങ്ങള്‍ നല്‍കുന്നത്. ചിത്രത്തിന്റെ പൂജാവേളയില്‍ ശ്രദ്ധേയമായതും മമ്മൂട്ടിയുടെ സാന്നിധ്യമായിരുന്നു.

മമ്മൂട്ടിയുടെ കന്നഡത്തിലേക്കുള്ള വരവ് ഏറ്റവുമധികം സന്തോഷിപ്പിയ്ക്കുന്നത് പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ കെ മഞ്ജുവിനെയാണ്. സാന്‍ഡല്‍വുഡ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ മലയാളത്തിന്റെ പ്രിയതാരത്തെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞതാണ് മഞ്ജുവിനെ സന്തോഷിപ്പിക്കുന്നതത്രേ.

ബാംഗ്ലൂരില്‍ ഷൂട്ടിങ് ലൊക്കേഷനിലും മമ്മൂട്ടിയുടെ താമസസ്ഥലത്തും മികച്ച സൗകര്യങ്ങളാണ് മഞ്ജു ഏര്‍പ്പെടുത്തിയിരിക്കുന്നത്. താരത്തിന് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന നിര്‍ബന്ധത്തിലാണ് ഈ നിര്‍മാതാവ്. മമ്മൂട്ടിയ്ക്ക് ബംഗ്ലൂരില്‍ സഞ്ചരിയ്ക്കാനായി തന്റെ ഏറ്റവും പുതിയ ടയോട്ട എഫ്‌ജെ ക്രൂയിസര്‍ വിട്ടുകൊടുത്തിരിയ്ക്കുകയാണ് മഞ്ജു.

സംവിധായന്‍ അഭയ് സിംഹയും തികഞ്ഞ ത്രില്ലിലാണ്. നൂറ് ശതമാനം പെര്‍ഫെക്ഷനോടെ സിനിമയൊരുക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് യുവസംവിധായകന്‍. ശിക്കാരിയുടെ ഷൂട്ടിങിനായി ഏറെ പണം മുടക്കി ബംഗ്ലൂരില്‍ ഒരു സെറ്റ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ സെറ്റുണ്ടാക്കിയതില്‍ ചെറിയൊരു പാളിച്ച കണ്ടെത്തിയ സംവിധായകന്‍ ഷൂട്ടിങ് മാറ്റിവെയ്ക്കുകയും സെറ്റ് പൂര്‍ണമായി അഴിച്ചുപണിയുകയും ചെയ്തു. സെറ്റിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും മല്ലുതാരത്തെ അപമാനിയ്ക്കലാവുമെന്നാണ് സംവിധായകന്‍ കരുതുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam