»   » മുഹബത്തില്‍ മീരയുടെ നായകന്‍ മുന്ന

മുഹബത്തില്‍ മീരയുടെ നായകന്‍ മുന്ന

Posted By:
Subscribe to Filmibeat Malayalam
Meera
മീരാ ജാസ്മിന്‍ വീണ്ടും മലയാളചിത്രത്തില്‍ നായികയാവുന്നു. ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മുഹബത്ത് എന്ന ചിത്രത്തിലാണ് മീര വീണ്ടുമെത്തുന്നത്.


ഗൗരീശങ്കരം എന്ന ചിത്രത്തില്‍ കാവ്യാ മാധവന്റെ നായകനായി അഭിനയിച്ച മുന്നയാണ് മുഹബത്തില്‍ മീരയുടെ നായകനാകുന്നത്.

ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിദ്ദിഖ് ഷമീറാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്.

സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. ഡിസംബര്‍ 12ന് കോഴിക്കോട്ട് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. പൂജ നവംബര്‍ രണ്ടാംവാരത്തില്‍ നടക്കും.

വളരെ നീണ്ട കാലത്തിന് ശേഷം രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയ മീര ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലും നായികയായിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam