»   » മേനക തിരിച്ചുവരുമ്പോള്‍

മേനക തിരിച്ചുവരുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/30-menaka-is-back-in-front-of-the-camera-2-aid0166.html">Next »</a></li></ul>
Menaka
ഓപ്പോളെന്ന വാക്കുകേള്‍ക്കുമ്പോള്‍ത്തന്നെ മലയാളികളുടെ ഉള്ളില്‍ തെളിയുന്ന ഒരു മുഖമുണ്ട് തമിഴകത്തുനിന്നും മലയാളത്തിലെത്തി മലയാളികളേക്കാള്‍ മലയാളിത്തം സ്വന്തമാക്കിയ ഒരു അഭിനേത്ര് മേനക. മേനകയുടെ ഓപ്പോള്‍ എന്ന കഥാപാത്രം അനശ്വരമാണ്.

സിനിമയ്ക്കപ്പുറം മലയാളികള്‍ നെഞ്ചേറ്റിയ ഒരു കഥാപാത്രം. ഓപ്പോളിനെപ്പോലെ തന്നെ പ്രിയപ്പെട്ടവളാണ് നമുക്ക് മേനകയും. 1980ല്‍ കെജി ജോര്‍ജ്ജിന്റെ കോലങ്ങള്‍ എന്ന ചിത്രത്തിലേയ്ക്ക്് അപരിചിതത്വത്തിന്റെ അമ്പരപ്പുമായ ആ തമിഴ്‌പെണ്‍കുട്ടി ഇന്ന് ഏറെ വളര്‍ന്നിരിക്കുന്നു.

ഒരു നടിയെന്നതിലുമപ്പുറം ഇരുത്തംവന്നൊരു നിര്‍മ്മാതാവുകൂടിയാണ് ഇന്ന് മേനക. പക്ഷേ സ്വഭാവം അന്നും ഇന്നും ഒരുപോലെ എല്ലാകാര്യത്തിലും ശാന്തത, എല്ലാവരോടും സൗഹൃദം, സ്‌നേഹം ഈ ഭാവത്തിലല്ലാതെ മേനകയെ കാണാന്‍ കഴിയുകയേയില്ല.

മേനക ആദ്യം അഭിനയിച്ച ചിത്രം കോലങ്ങളാണെങ്കിലും ആദ്യം റിലീസായത് കെഎസ് സേതുമാധവന്റെ ഓപ്പോള്‍ എന്ന ചിത്രമായിരുന്നു. ബാലന്‍ കെ നായര്‍ അവതരിപ്പിച്ച പരുക്കനായ കഥാപാത്രത്തിന്റെ ഭാര്യ. പിന്നീട് എത്രമനോഹരവും മോഹിപ്പിക്കുന്നതുമായിരുന്നു മേനകയുടെ വളര്‍ച്ച.

അടുത്തപേജില്‍
വാധ്യാറിലെ അധ്യാപിക

<ul id="pagination-digg"><li class="next"><a href="/news/30-menaka-is-back-in-front-of-the-camera-2-aid0166.html">Next »</a></li></ul>
English summary
Yesteryear actress Menaka is making a comeback in Malayalam, after 24 years.Menaka had quit films after her marriage with producer Suresh Kumar and now she is staging a strong comeback

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam