»   » കാണ്ടഹാര്‍ റിലീസ് ഡിസംബര്‍ 9ന്

കാണ്ടഹാര്‍ റിലീസ് ഡിസംബര്‍ 9ന്

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാല്‍-മേജര്‍ രവി ടീമിന്റെ കാണ്ടഹാറിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ചിത്രം ഡിസംബര്‍ 9ന് റിലീസ് ചെയ്യാനാണ് മാക്‌സ് ലാബ് ആലോചിക്കുന്നത്. ശിക്കാറിന്റെ വിജയം കാണ്ടഹാറിലൂടെയും ആവര്‍ത്തിയ്ക്കാമെന്ന പ്രതീക്ഷയിലാണ് ആശീര്‍വാദ് ഫിലിംസ് കാര്യങ്ങള്‍ നീക്കുന്നത്.

ഊട്ടി, ഡറാഡൂണ്‍, മുംബൈ, പുനെ എന്നീ ലൊക്കേഷനുകളിലായി വെറും ഇരുപത്തിയെട്ട് ദിവസം കൊണ്ടാണ് മേജര്‍ രവി കാണ്ടഹാറിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ബജറ്റ് പിടിച്ചുനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണ് ചെറിയ ഷെഡ്യൂളില്‍ സിനിമ പൂര്‍ത്തിയാക്കിയത്.

ലാല്‍ ആരാധകര്‍ക്കൊരു വിരുന്നായിരിക്കും കാണ്ടഹാറെന്ന് മേജര്‍ രവി ഉറപ്പുനല്‍കുന്നു. ബച്ചനും ഗണേഷ് വെങ്കിട്ടറാമുമാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍. നൂറില്‍പ്പരം തിയറ്ററുകളില്‍ കാണ്ടഹാര്‍ റിലീസ് ചെയ്യാനാണ് മാക്‌സ് ലാബിന്റെ തീരുമാനം. ക്രിസ്മസിന് രണ്ടാഴ്ച മുമ്പെ റിലീസ് ചെയ്യുന്നതിനാല്‍ തിയറ്ററുകളില്‍ കാണ്ടഹാറിന് വെല്ലുവിളിയായി മറ്റു സിനിമകള്‍ ഉണ്ടാവില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam