»   » മോഹന്‍ലാലിന്റെ ശിക്കാര്‍ തമിഴിലേയ്ക്ക്

മോഹന്‍ലാലിന്റെ ശിക്കാര്‍ തമിഴിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Mythili and Lal
മോഹന്‍ലാലിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുന്നു. ശിക്കാറില്‍ അഭിനയിച്ച തമിഴ് സംവിധായകനും നടനുമായ സമുദ്രക്കനിയാണ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് സൂചന.

ചിത്രത്തില്‍ മൈഥിലി അഭിനയിക്കുന്നുണ്ട്. തന്റെ ആദ്യ തമിഴ്ചിത്രം ശിക്കാറിന്റെ റീമേക്കായിരിക്കുമെന്ന് മൈഥിലി പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ മലയാളത്തില്‍ ചെയ്ത വേഷമല്ല മൈഥിലി തമിഴില്‍ ചെയ്യുകയെന്നാണ് സൂചന.

മലയാളത്തില്‍ നായക കഥാപാത്രമായ ബലരാമനെ നിശബ്ദം സ്‌നേഹിക്കുന്ന പെണ്‍കുട്ടിയായാണ് മൈഥിലി അഭിനയിച്ചത്. എന്നാല്‍ തമിഴിലെത്തുമ്പോള്‍ അനന്യ അവതരിപ്പിച്ച കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുക.

തമിഴ് പതിപ്പില്‍ മോഹന്‍ലാലിന്റെ വേഷം ആരുചെയ്യുമെന്നകാര്യം വ്യക്തമല്ല. മോഹന്‍ലാലിനെ നായകനാക്കി ഒരു മലയാള ചിത്രം സമുദ്രക്കനി സംവിധാനം ചെയ്യുന്നതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. ജനുവരിയോടെ ഇതിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് സൂചന.

ഇതിനിടെ സമുദ്രക്കനി ശിക്കാര്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യണെന്ന് ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ശക്തമായ കഥാപാത്രവും ഈറ്റക്കാടുകളുടെ ഭംഗിയുമായിരുന്നു ശിക്കാറിനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.

English summary
Mohanlal's superhit movie Shikkar to get a Tamil remake. Reports says that Tamil actor, director Samudrakkani to direct the Tamil version,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam