»   » നമിത 14 ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചു

നമിത 14 ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചു

Posted By:
Subscribe to Filmibeat Malayalam
Namitha
കുറേക്കാലമായി അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയാണ് തെന്നിന്ത്യയുടെ മാദകതാരം നമിത. വര്‍ഷത്തില്‍ പതിനാലു ചിത്രങ്ങളിലേയ്ക്ക് വന്ന ക്ഷണം നമിത നിരസിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

എല്ലാ ചിത്രങ്ങളും ഉപേക്ഷിച്ചത് തിരക്കഥയിലെ പോരായ്മകള്‍ കൊണ്ടാണെന്നാണ് കേള്‍ക്കുന്നത്. ഹൂ, സിംഹ എന്നീ ചിത്രങ്ങളുടെ റിലീസിന് ശേഷം നമിതയുടെതായി ഒരു ചിത്രംപോലും പുറത്തിറങ്ങിയിട്ടില്ല.

ഏതെങ്കിലും ചിത്രത്തില്‍ നമിതയെ കരാര്‍ ചെയ്ത വാര്‍ത്തകളും പുറത്തുവന്നിട്ടില്ല. മാധ്യമങ്ങളും തെലുങ്ക് ചലച്ചിത്രലോകവുമായി സകവബന്ധങ്ങളും മരവിപ്പിച്ചിരിക്കുകയാണത്രേ നമിത.

കഴിഞ്ഞ ദിവസം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് താന്‍ പതിനാല് സ്‌ക്രിപ്റ്റുകള്‍ വേണ്ടെന്ന് വച്ചകാര്യം നമിത വ്യക്തമാക്കിയത്. ഇപ്പോള്‍ പലതരം തിരക്കഥകള്‍ വായിക്കുന്ന തിരക്കിലാണ് താനെന്നും അവര്‍ പറഞ്ഞു.

ഇനി നല്ല അഭിനയസാധ്യതയുള്ള ചിത്രങ്ങളില്‍ മാത്രം അഭിനയിക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും വെറും ഗ്ലാമര്‍ ഷോ ഇനിയും തുടരാന്‍ താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam