മാഡ് ഡാഡിലൂടെ നസ്റിയ വീണ്ടും

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം പ്രമേയമാക്കുന്ന ചിത്രത്തില്‍ ലാലിന്റെ മകളായാണ് നസ്‌റിയ അഭിനയിക്കുന്നത്. പേര് സൂചിപ്പിയ്്ക്കുമ്പോലെ മകളെക്കുറിച്ച് വേണ്ടതിലധികം ആകുലത പ്രകടിപ്പിയ്ക്കുന്ന അച്ഛന്റെ വേഷമാണ് ലാലിന്.
മഞ്ച് സ്റ്റാര്‍ സിങറിലൂടെ പ്രേക്ഷകരുടെ ഓമനയായിമാറിയ താരമാണ് നസ്‌റിയ. കഴിഞ്ഞ പത്തുവര്‍ഷമായി അവതാരക രംഗത്തുള്ള ഈ സുന്ദരി ഏതാനും സിനിമകളിലും വേഷമിട്ടുണ്ട്.
അഭിനയരംഗത്ത് സീനിയര്‍ സ്റ്റാര്‍ സിങര്‍ രഞ്ജിനി ഹരിദാസിനും മുമ്പെ നടക്കുന്ന നസ്‌റിയ പളുങ്ക്, പ്രമാണി, ഒരു നാള്‍ വരും എന്നീ സിനിമകളില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമാണ് അഭിനയിച്ചത്.
തമിഴില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും മലയാളത്തില്‍ തത്കാലത്തേക്ക് തുടരാനാണ് തിരുമാനമെന്നും നസ്‌റിയ വ്യക്തമാക്കുന്നു.


Click it and Unblock the Notifications











