»   » ട്വന്റി20യ്ക്ക് രണ്ടാം ഭാഗമില്ലെന്ന്

ട്വന്റി20യ്ക്ക് രണ്ടാം ഭാഗമില്ലെന്ന്

Posted By:
Subscribe to Filmibeat Malayalam
Twenty20
മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റായ ട്വന്റി20യ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് അന്ത്യം. ട്വന്റി20യുടെ നിര്‍മാണ മേല്‍നോട്ടം വഹിച്ച ദിലീപിന്റെ മാനേജര്‍ വ്യാസന്‍ എടവനക്കാടാണ് രണ്ടാംഭാഗമെടുക്കുന്ന കാര്യം നിഷേധിച്ചിരിയ്ക്കുന്നത്.

ഇത്തരമൊരു അഭ്യൂഹം എങ്ങനെയാണ് പരന്നതെന്ന് അറിയില്ലെന്നും വാര്‍ത്ത തെറ്റാണെന്നും വ്യാസന്‍ വ്യക്തമാക്കി. ട്വന്റി20 അതിന്റെ ക്ലൈമാക്‌സോടെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി അതിനൊരു തുടര്‍ച്ചയില്ല. ഇങ്ങനെയൊരു സിനിമ നിര്‍മിയ്ക്കാന്‍ അമ്മയ്ക്ക് മാത്രമേ കഴിയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.

ട്വന്റി20യുടെ രണ്ടാം ഭാഗമുണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അത് നടക്കുമോയെന്ന് അപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു. താരങ്ങള്‍ ഇടഞ്ഞു നിന്നതിനാല്‍ ഏറെക്കാലം ഷൂട്ടിങ് നീണ്ടുപോയ ചിത്രം പൂര്‍ത്തിയാക്കാന്‍ വേണ്ടി ഒടുവില്‍ താരസംഘടനയായ അമ്മയ്ക്ക് ഇടപെടേണ്ടി വന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇനിയും അത്തരമൊരു സാഹസത്തിന് ഇറങ്ങാന്‍ അമ്മ തയാറിവില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam