»   »  കൈറ്റ്‌സ് സ്പാനിഷിലും

കൈറ്റ്‌സ് സ്പാനിഷിലും

Posted By:
Subscribe to Filmibeat Malayalam
 Hrithik Roshan KITES in Spanish, releases with 2300 prints!!
ഋത്വിക്ക് റോഷന്‍-ബാര്‍ബറ മോറി ടീം ഒന്നിയ്ക്കുന്ന കൈറ്റ്‌സ് സ്പാനിഷിലും. ചിത്രത്തിന്റെ സ്പാനിഷ് പതിപ്പ് സ്‌പെയിനില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകള്‍ക്ക് പുറമെയാണിത്.

കൈറ്റ്‌സിലെ നായിക ബാര്‍ബറ മോറിയുടെ സ്‌പെയിനിലെ ആരാധകരെ ലക്ഷ്യമിട്ടാണ് സ്പാനിഷ് പതിപ്പ് പുറത്തിറക്കുന്നത്. സ്പാനിഷ് ബെല്‍റ്റില്‍ ബാര്‍ബറയ്ക്ക് ധാരാളം ആരാധകരുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ റിലയന്‍സ് ബിഗ് പിക്ചര്‍ സിഇഒ സഞ്ജീവ് ലംബ പറയുന്നു.

ഹിന്ദിയില്‍ അനുരാഗ് ബസു സംവിധാനം ചെയ്ത കൈറ്റ്‌സ് മെയ് 21നാണ് റിലീസ് ചെയ്യുന്നത്. ഒരാഴ്ചയ്ക്കു ശേഷം ഇംഗ്ലീഷ് പതിപ്പും കാണാം. ഇതിന് ശേഷമായിരിക്കും സ്പാനിഷ് പതിപ്പ് തിയറ്ററുകളിലെത്തുക.

ഹിന്ദിയില്‍ 2 മണിക്കൂര്‍ 10മിനിറ്റും ഇംഗ്ലീഷില്‍ ഒരു മണിക്കൂര്‍ 30 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ബ്രെറ്റ് റാഡ്‌നറാണ് ഹിന്ദി വേര്‍ഷന്‍ എഡിറ്റ് ചെയ്ത് ഇംഗ്ലീഷിലേക്ക് മാറ്റുന്നത്. ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള മസാലകള്‍ വെട്ടിക്കുറച്ചാണ് ഇംഗ്ലീഷ് പതിപ്പ് തയാറാക്കുക.

കൈറ്റ്‌സിന്റെ 1750 പ്രിന്റുകള്‍ ഇന്ത്യയില്‍ ഇറക്കാനാണ് റിലയന്‍സ് ബിഗ് പിക്ചര്‍ ശ്രമിക്കുന്നത്. ലോകമെമ്പാടുമായി 2300 പ്രിന്റുകളും റിലീസിനായി കമ്പനി തയാറാക്കുന്നുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam