»   » വിനയനെ കൊലപ്പെടുത്താന്‍ ഓംപ്രകാശിന്‌ ക്വട്ടേഷന്‍

വിനയനെ കൊലപ്പെടുത്താന്‍ ഓംപ്രകാശിന്‌ ക്വട്ടേഷന്‍

Posted By:
Subscribe to Filmibeat Malayalam
Vinayan
പോള്‍ വധക്കേസില്‍ പൊലീസ്‌ തിരയുന്ന ഗുണ്ടാത്തലവനായ ഓംപ്രകാശിന്‌ സംവിധായകന്‍ വിനയനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്‌. വിനയന്‍ തന്നെയാണ്‌ ഈ വിവരം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌. മലയാള സിനിമയില്‍ തന്റെ എതിര്‍വിഭാഗത്തില്‍പ്പെട്ട ചിലപ്രമുഖരാണ്‌ ക്വട്ടേഷിന്‌ പിന്നില്‍ കരുക്കള്‍ നീക്കിയതെന്നും വിനയന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ വിനയന്‍ പൊലീസിന്‌ പരാതി നല്‍കിയിട്ടുണ്ട്‌.

പേര്‌ വെളിപ്പെടുത്താത്ത ഒരു അജ്ഞാതനാണ്‌ വിനയനെ നേരിട്ട്‌ മൊബൈലില്‍ വിളിച്ച്‌ ഇക്കാര്യം അറിയിച്ചത്‌. എറണാകുളത്തെ ഒരു പബ്ലിക്ക്‌ ബൂത്തില്‍ നിന്നാണ്‌ വിളി വന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. തിരുവനന്തപുരം സ്വദേശിയും രാഷ്ട്രീയത്തില്‍ പിടിപാടുമുള്ള ഒരു സിനിമാക്കാരനാണ്‌ ക്വട്ടേഷന്‍ നല്‍കിയതെന്നും വിളിച്ചയാള്‍ പറഞ്ഞുവെന്ന്‌ വിനയന്‍ അറിയിച്ചു.

ഫോണ്‍ ലഭിച്ച വിവരം വിനയന്‍ കണ്‍ട്രോള്‍ റൂം അസിസ്‌റ്റന്റ്‌ കമ്മിഷണറെ അറിയിക്കുകയും ഇത്‌ സംബന്ധിച്ച്‌ രേഖാമൂലം പരാതി നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. മാക്‌ട ഫെഡറേഷന്‍ വര്‍ക്കിംഗ്‌ പ്രസിഡന്റും സംവിധായകനുമായ എം മോഹനനും ഫോണ്‍ ലഭിച്ചതായി വിനയന്‍ പറഞ്ഞു.

ചലച്ചിത്രരംഗത്തെ സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ പേര്‍ തന്നോട്‌ ശത്രുത പുലര്‍ത്തുന്നുണ്ടെന്നും ഇവരില്‍ ആരാണ്‌ ക്വട്ടേഷന്‍ നല്‍കിയതെന്ന് അറിയില്ലെന്നും വിനയന്‍ പാലാരിവട്ടം പൊലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു. കൊല്ലപ്പടുന്നതിന്‌ മുമ്പ്‌ പോള്‍ സഞ്ചരിച്ചിരുന്ന എന്‍ഡവര്‍ കാറില്‍ നിന്ന്‌ ഒരു സംവിധായകന്റെ ഫോട്ടോ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേപ്പറ്റി വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്താന്‍ പൊലീസ്‌ തയാറായിരുന്നില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam