»   » ഒറ്റപ്പെട്ട വാര്‍ദ്ധക്യങ്ങളുടെ- കഥ അറബിപ്പൊന്ന്

ഒറ്റപ്പെട്ട വാര്‍ദ്ധക്യങ്ങളുടെ- കഥ അറബിപ്പൊന്ന്

Posted By:
Subscribe to Filmibeat Malayalam
KR Vijaya and Thilakan
വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്ന ദമ്പതികളുടെ കഥപറയുന്ന അറബിപ്പൊന്ന്് എന്ന ചിത്രം റംസാന് പ്രദര്‍ശനത്തിനെത്തുന്നു. തിലകനും കെആര്‍ വിജയയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിക്ടറി ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോക്ടര്‍ പ്രസാദ് പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമൂഹത്തില്‍ ഏറെ സംഘര്‍ഷമനുഭവിക്കുന്നവരാണ് നമ്മുടെ സീനിയര്‍ സിറ്റിസണ്‍സ്. വാര്‍ദ്ധക്യം വലിയ ഒരു ഭീഷണിയായ് മാറുമ്പോള്‍ ഈ യഥാര്‍ത്ഥ്യ ഉള്‍ക്കൊള്ളാനാവാതെ ഒറ്റപ്പെടലിന്റെ ആഴങ്ങളില്‍പ്പെട്ടുപോകുന്നവരുടെ ദുഃഖങ്ങള്‍ കാണാനാളില്ല.

ഒരിക്കല്‍ എല്ലാവരും ഈ ഘട്ടത്തിലെത്തുമെന്ന വീണ്ടു വിചാരമില്ലായ്മ വലിയ പ്രശ്‌നങ്ങളാണ്
സൃഷ്ടിക്കുന്നത്. ഇവിടെ മക്കളും മരുമക്കളും ബന്ധുമിത്രാദികളും പണവും പ്രതാപവും ഒക്കെ ഈ വൃദ്ധ ദമ്പതികള്‍ക്കുണ്ട്. എന്നിട്ടും ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരുന്ന അവസ്ഥ.

മക്കളോടും പേരക്കുട്ടികളോടുമൊപ്പം ജീവിത സായാഹ്നം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാ മാതാപിതാക്കളും, മറിച്ച് പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ വേലക്കാരെ ഏല്പിച്ച്
താനുംതന്റെ കുടുംബവും എന്ന വൃത്തത്തിലേക്ക് ചുരുങ്ങുന്ന മക്കളാണ് ചുറ്റുപാടുമുള്ളത്.

ഓരോ പെരുന്നാളിനും തന്റെ മക്കള്‍ എത്തിച്ചേരുമെന്ന് കരുതി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് സങ്കടങ്ങള്‍ മാത്രമാണ് ബാക്കി. അറബിപ്പൊന്ന് കാലികപ്രസക്തമായ പ്രമേയത്തോടെയാണ് തിയറ്ററിലെത്തുന്നത്. മുഹമ്മദ് അഷ്‌റഫ് രചന നിര്‍വ്വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ വിജയ്
നായരമ്പലം എഴുതി വിജീഷ്‌ ഗോപാല്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ജൂബില്‍ രാജന്‍ പി.ദേവ്, സരിക, സൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീലക്ഷ്മി ക്രിയേഷന്‍സാണ് അറബിപ്പൊന്ന് തിയറ്ററുകളിലെത്തിക്കുന്നത്.

English summary
Thilakan and KR Vijaya playing as Muslim couple, dogged by several ailments, left alone in their oldage though they have several children and grand children.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam