»   » പുറം ചൊറിഞ്ഞത് ആര് ശ്വേതയോ പത്മപ്രിയയോ?

പുറം ചൊറിഞ്ഞത് ആര് ശ്വേതയോ പത്മപ്രിയയോ?

Posted By:
Subscribe to Filmibeat Malayalam
Swetha and Padmapriya
ചലച്ചിത്ര പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും സിനിമാ ലോകത്തെ പുരുഷ കേസരികള്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗത്തെത്താറുണ്ട്.

പക്ഷേ നടിമര്‍ക്കിടയില്‍ പൊതുവേ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല, ഉണ്ടെങ്കില്‍ത്തന്നെ ആരും അത് ഉറക്കെ വിളിച്ചുപറയാറില്ല. എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ശ്വേത മേനോനും ദേശീയ അവര്‍ഡ് ലഭിച്ച പത്മപ്രിയയും തമ്മില്‍ ഇതിന്റെ പേരില്‍ പോര് തുടങ്ങിക്കഴിഞ്ഞു.

ചലച്ചിത്ര അവാര്‍ഡ് ലഭിക്കണമെങ്കില്‍ ആരുടെയെപുറം ചൊറിയണമെന്ന് ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയതിനെക്കുറിച്ച് ശ്വേതാ മേനോന്‍ പറഞ്ഞിരുന്നു.

എന്നാല്‍ പത്മപ്രിയ പറയുന്നത് തന്നെ തഴഞ്ഞ് ശ്വേതാ മേനോന് സംസ്ഥാന അവാര്‍ഡ് നല്‍കിയത് അനീതിയാണെന്നാണ് പത്മപ്രിയ ആരോപിക്കുന്നത്. ദേശീയ അവാര്‍ഡ് നിര്‍ണയം ചൂണ്ടിക്കാട്ടിയാണ് ശ്വേതാ മോനോനെതിരേ പത്മപ്രിയ രംഗത്തെത്തിയിരിക്കുന്നത്.

2009 ലെ മികച്ച നടിക്കുള്ള അവാര്‍ഡ് പാലേരി മാണിക്യത്തിലെ അഭിനയത്തിന് ശ്വേതാ മേനോനാണ് നല്‍കിയത്. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ കൂടുതല്‍ സാധ്യത പഴശ്ശിരാജയില്‍ നീലിയെ അവതരിപ്പിച്ച പത്മപ്രിയയ്ക്കായിരുന്നു.

എന്നാല്‍ അവാര്‍ഡു പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടി ശ്വേത മേനോന്‍. പത്മപ്രിയ ഒരിക്കല്‍ക്കൂടി രണ്ടാമത്തെ നടിയായി. എന്നാല്‍ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയാവാന്‍ അനന്യ ചാറ്റര്‍ജിക്കൊപ്പം അവസാനഘട്ടം വരെ പോരാടിയത് പത്മപ്രിയയുടെ നീലിയായിരുന്നു.

ശ്വേത മേനോന്റെ പേര് പരിഗണനയ്ക്കുപോലും വന്നില്ല. മികച്ച നടിക്കുള്ള അവാര്‍ഡ് പത്മപ്രിയയ്ക്ക് നല്‍കാത്തതിനു കാരണമായി ജൂറി പറഞ്ഞത് പത്മപ്രിയയുടെ കഥാപാത്രത്തിന് സ്വന്തം ശബ്ദമല്ല എന്നതുമാത്രമായിരുന്നു. അതുകൊണ്ടാണ് നടിക്ക് ജൂറിയുടെ പ്രത്യക അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.

സംസ്ഥാന അവാര്‍ഡ് ലഭിച്ച ശ്വേത മേനോന്‍ സ്വന്തം ശബ്ദമായിരുന്നില്ല നല്‍കിയത്. ഇക്കാരണം കൊണ്ട് തന്നെ സംസ്ഥാന അവാര്‍ഡിനുള്ള അര്‍ഹത തനിക്കാണെന്ന് പത്മപ്രിയ പറയുന്നു.

ദേശീയ അവാര്‍ഡില്‍ ശ്വേത മേനോന്‍ പിന്തള്ളപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് പത്മപ്രിയ ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്വേത മേനോന് എങ്ങനെ അവാര്‍ഡു ലഭിച്ചു എന്ന കാര്യത്തില്‍ തനിക്ക് അത്ഭുതമുണ്ടെന്ന് പറയുന്ന പത്മപ്രയി ജൂറിയെയും കുറ്റപ്പെടുത്തുന്നുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam