»   » ഉയര്‍ന്ന ടിക്കറ്റ് നിരക്ക്: പഴശ്ശി വൈകിയേക്കും

ഉയര്‍ന്ന ടിക്കറ്റ് നിരക്ക്: പഴശ്ശി വൈകിയേക്കും

Subscribe to Filmibeat Malayalam
Kaniha
മമ്മൂട്ടി-എംടി-ഹരിഹന്‍ ടീമിന്റെ പഴശ്ശിരാജയുടെ റിലീസ്‌ ഒരാഴ്‌ച വൈകിയേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ടിക്കറ്റ്‌ നിരക്കുകള്‍ വര്‍ദ്ധിപ്പിയ്‌ക്കാന്‍ നിര്‍മാതക്കളായ ഗോകുലം ഫിലിംസ്‌ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച സെഷന്‍സ്‌ കോടതി അനുകൂല വിധി പ്രസ്‌താവിയ്‌ക്കുകയും ചെയ്‌തു. വിധി സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങാനുള്ള സമയം കണക്കിലെടുത്താണ്‌ ചിത്രത്തിന്റെ റിലീസ്‌ വൈകിപ്പിയ്‌ക്കുന്നത്‌.

27 കോടിയുടെ കൂറ്റന്‍ ബജറ്റ്‌ കണക്കിലെടുത്താണ്‌ ടിക്കറ്റ്‌ നിരക്ക്‌ വര്‍ദ്ധിപ്പിയ്‌ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതെന്നറിയുന്നു. ഒക്‌ടോബര്‍ രണ്ടിന്‌ റിലീസ്‌ പ്രഖ്യാപിച്ച പഴശ്ശിരാജ അടുത്ത ആഴ്‌ചയോടെ തിയറ്ററുകളിലെത്തൂ എന്നാണ്‌ ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. പഴശ്ശിരാജയുടെ പുതുക്കിയ ടിക്കറ്റ് നിരക്കുകള്‍ എത്രയെന്ന് വ്യക്തമല്ല,

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയ പഴശ്ശിരാജയുടെ കഥപറയുന്ന ചിത്രത്തെ വന്‍ പ്രതീക്ഷകളോടെയാണ്‌ ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിയ്‌ക്കുന്നത്‌. നാല്‌ ഭാഷകളിലായി ലോകവ്യാപകമായി 525 പ്രിന്റുകള്‍ റിലീസ്‌ ചെയ്യാനാണ്‌ നിര്‍മാതക്കള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam