»   » റാണി പൃഥ്വിയ്ക്ക് ഭീഷണിയായതെങ്ങനെ?

റാണി പൃഥ്വിയ്ക്ക് ഭീഷണിയായതെങ്ങനെ?

Posted By:
Subscribe to Filmibeat Malayalam
Prithviraj
ബോളിവുഡിലെ തന്റെ കന്നിച്ചിതം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് നടന്‍ പൃഥ്വിരാജ്. അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രമേയം ഒരു ദക്ഷിണേന്ത്യന്‍ യുവാവും മറാത്തി പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ്. മുംബൈയില്‍ ഷൂട്ടിങ് നടക്കുന്ന ചിത്രത്തില്‍ തമിഴ് കലര്‍ന്ന ഹിന്ദിയിലാവും പൃഥ്വിയുടെ സംഭാഷണങ്ങള്‍.

ഹിന്ദിയില്‍ നിന്ന് പൃഥ്വിയ്ക്ക് മുന്‍പും ധാരാളം ഓഫറുകള്‍ വന്നിരുന്നുവെങ്കിലും അയ്യയുടെ കഥ ഇഷ്ടമായതിനാലാണ് താന്‍ ആ പ്രൊജക്ട് ഏറ്റെടുത്തതെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ നായികയായ റാണി മുഖര്‍ജി മുന്‍പ് നടനെ അകമഴിഞ്ഞ് പ്രശംസിച്ചിരുന്നു.

പൃഥ്വിരാജിന് നല്ല നടന്‍ എന്നൊരു ഇമേജ് ഉണ്ടായത് എന്തുകൊണ്ടാണെന്ന് തനിക്ക് ആദ്യകാഴ്ചയില്‍ത്തന്നെ മനസ്സിലായെന്നാണ് റാണി പറഞ്ഞത്. പൃഥ്വിരാജിന്റെ സൗന്ദര്യവും എനര്‍ജിയും ആദ്യകാഴ്ചയില്‍ തന്നെ എനിക്കിഷ്ടമായെന്നും റാണി വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ റാണി തനിയ്‌ക്കൊരു ഭീഷണിയായെന്നാണ് പൃഥ്വിരാജിന് പറയാനുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി അയ്യയിലെ കഥാപാത്രമാവാന്‍ വേണ്ടി റാണി ഹോം വര്‍ക്ക് ചെയ്യുകയായിരുന്നു. മറാത്തി പെണ്‍കുട്ടിയുടെ വേഷം ചെയ്യാനായി അവര്‍ ആ ഭാഷ പഠിച്ചു. അഭിനയിക്കുമ്പോള്‍ റാണി ശരിയ്ക്കും എനിയ്ക്ക് ഒരു ഭീഷണിയായിരുന്നു-പൃഥ്വി പറയുന്നു.

ബോളിവുഡിലെ തന്റെ കന്നിച്ചിത്രമെന്ന തരത്തില്‍ അയ്യയെ കാണുന്നില്ലെന്ന്് നടന്‍. തന്നെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു അന്യഭാഷാചിത്രം മാത്രം. എന്നാല്‍ അനുരാഗിന്റെ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും പൃഥ്വിരാജ്

English summary
Mollywood star Prithviraj, the actress' co-star in Aiyya, finds people in Bollywood a lot more passionate about work. Though working in Bollywood has always posed a few challenges to south Indian actors vying to break the B'town barrier, it looks like Mollywood superstar Prithviraj has fit in with ease.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam