»   »  രമ്യ എന്തിനും തയ്യാര്‍

രമ്യ എന്തിനും തയ്യാര്‍

Posted By:
Subscribe to Filmibeat Malayalam
Remya Nambeesan
തമിഴിലും കന്നഡയിലുമൊക്കെ അത്യാവശ്യം ഗ്ലാമര്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മലയാളത്തില്‍ അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് രമ്യ നമ്പീശന്‍ ഇതുവരെ മുതിര്‍ന്നിരുന്നില്ല. അയല്‍വീട്ടിലെ പെണ്‍കുട്ടിയെന്ന പരിവേഷം നിലനിര്‍ത്തുന്ന റോളുകളായിരുന്നു കഴിഞ്ഞവര്‍ഷം വരെ താരം സ്വീകരിച്ചിരുന്നത്.

എന്നാലിപ്പോള്‍ ട്രാഫിക്കും ചാപ്പക്കുരിശും രമ്യയുടെ പുതിയമുഖമാണ് കാണിച്ചുതരുന്നത്. ചാപ്പാക്കുരിശില്‍ ഒരു അധരചുംബത്തിന് വരെ താരം തയാറായി. ചുംബനമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിയ്ക്കുന്ന മറ്റു മലയാളിതാരങ്ങളുള്ളപ്പോഴാണ് രമ്യ ഇതിന് ചങ്കൂറ്റം കാണിച്ചത്.

മറ്റുപല യുവതാരങ്ങളും ചെയ്യാന്‍ മടിയ്ക്കുന്ന റോളുകള്‍ക്ക് തയാറാവുന്ന രമ്യയെ അഭിനന്ദിയ്ക്കാനും ആളേറെയുണ്ട്. ഇക്കാര്യം രമ്യ തന്നെയാണ് വെളിപ്പെടുത്തുന്നത്. ചാപ്പാക്കുരിശിലെ വഴിപിഴച്ച പെണ്ണിന്റെ വേഷം സ്വീകരിയ്ക്കാന്‍ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്ന് നടി പറയുന്നു. ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് ആ റോള്‍ സ്വീകരിയ്ക്കുകയായിരുന്നു. വിമര്‍ശനങ്ങളെയൊന്നും ഭയന്നിരുന്നില്ല, സിനിമയിലെ ചുംബനരംഗം ഗ്ലാമറിന് വേണ്ടിയായിരുന്നു. തിരക്കഥ ആവശ്യപ്പെടുന്നതായിരുന്നു ആ രംഗം.

എന്തായാലും പുതിയ പരിവേഷം രമ്യയെ ഉയരങ്ങളിലേക്ക് കൊണ്ടുപോവുകയാണ്. തെലുങ്കില്‍ രണ്ട് സിനിമകളിലും മലയാളത്തില്‍ ഒരുപിടി സിനിമകളുടെ ചര്‍ച്ചയിലാണ് താരം. ജയസൂര്യ നായകനാവുന്ന പിഗമാനാണ് രമ്യയുടെ അടുത്തമലയാള ചിത്രം.

English summary
Popular Malayalam-Tamil-Kannada heroine Remya Nambeesan used to be a typical girl-next-door in all her early films, starting from her debut Aanachandam in 2006. But she shed her demure image for first time for Traffic and now, in Chappa Kurishu, she attempts her first ever on-screen smooch

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam