»   » സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡ്‌ മാര്‍ച്ച്‌ 26ന്‌

സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡ്‌ മാര്‍ച്ച്‌ 26ന്‌

Posted By:
Subscribe to Filmibeat Malayalam
Mohanlal
സൂപ്പര്‍ താരം മോഹന്‍ലാലും ബിഗ്‌ ബി ഫെയിം അമല്‍ നീരദും ആദ്യമായി ഒന്നിയ്‌ക്കുന്ന സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡ്‌ 2009 മാര്‍ച്ച്‌ 26ന്‌ തിയറ്ററുകളിലെത്തും.

രണ്ട്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ലാല്‍ വേഷമിട്ട ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമായാണ്‌ സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡ്‌ തിയറ്ററുകളിലെത്തുന്നത്‌.

ദുബായില്‍ ഷൂട്ടിംഗ്‌ പുരോഗമിയ്‌ക്കുന്ന മോഹന്‍ ലാല്‍ ചിത്രത്തിന്റെ ചെലവ്‌ അഞ്ചു കോടിയ്‌ക്ക്‌ മുകളിലാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ദുബായിലെ ഷൂട്ടിംഗിന്‌ ശേഷം കൊച്ചിയിലാണ്‌ ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ്‌ നടക്കുക.

സിഎന്‍എന്‍ റിപ്പോര്‍ട്ടറുടെ വേഷത്തിലെത്തുന്ന ഭാവനയാണ്‌ ചിത്രത്തില്‍ ലാലിന്റെ നായിക. ഇതിന്‌ പുറമെ ശോഭന, മീന, ജ്യോതിര്‍മയി എന്നീ നടിമാരും ചിത്രത്തിലുണ്ടാകും.

ഇരുപതാം നൂറ്റാണ്ടിന്റെ തിരക്കഥയൊരുക്കിയ എസ്‌എന്‍ സ്വാമി തന്നെയാണ്‌ സാഗറിന്റെ രണ്ടാം വരവിനും തിരക്കഥ രചിച്ചിരിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam