»   » സന്തോഷ് പണ്ഡിറ്റ് ചിത്രത്തിന് ബാംഗ്ലൂരിലും റീലീസ്

സന്തോഷ് പണ്ഡിറ്റ് ചിത്രത്തിന് ബാംഗ്ലൂരിലും റീലീസ്

Posted By:
Subscribe to Filmibeat Malayalam
Santosh Pandit
സൂപ്പര്‍താരമെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് മലയാളചലച്ചിത്രലോകത്തേയ്ക്ക് കടന്നുവന്ന സന്തോഷ് പണ്ഡിറ്റ് മലയാളക്കരയുടെ അതിര്‍ത്തി കടന്ന് മറുനാടന്‍ മലയാളികളെത്തേടിയെത്തുന്നു.

മൂന്ന് തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്തിരുന്ന സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രം എട്ടുകേന്ദ്രങ്ങളില്‍ക്കൂടി പ്രദര്‍ശനം തുടങ്ങാന്‍ പോവുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷ് കേരളം കടന്നെത്തുന്നത്.

ബാംഗ്ലൂരിലെ മലയാളികള്‍ക്കാണ് പുതിയ സൂപ്പര്‍താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കാണാനുള്ള അസുലഭഭാഗ്യം ലഭിച്ചിരിക്കുന്നത്. നവംബര്‍ 4ന് ബാംഗ്ലര്‍ നഗരത്തിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണെന്നാണ് ദിനപ്പത്രങ്ങളിലെ പരസ്യം വ്യക്തമാക്കുന്നത്.

പലവിശേഷണങ്ങളാണ് സന്തോഷിനും ചിത്രത്തിനും പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. ലോകസിനിമയിലെ പുതിയ അവതാരം നവംബര്‍ 4ന് പ്രദര്‍ശനത്തിനെത്തുന്നു, ജൂറാസിക് പാര്‍ക്ക്, അവതാര്‍ എന്നീചിത്രങ്ങള്‍ക്കുശേഷം ഏലിയന്‍(അന്യഗ്രഹജീവി) സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് വരുന്നു- എന്നിങ്ങനെയാണ് പരസ്യത്തിലെ വാചകങ്ങള്‍. ഒടുവില്‍ സക്‌സസസ്സ്ഫുള്‍ ഓള്‍ ഓവര്‍ ദി വേള്‍ഡ്(ഇന്റര്‍നെറ്റ്)എന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ജൂറാസിക് പാര്‍ക്കിലെ ദിനോസറിന്റെയും അവതാറിലെ അന്യഗ്രഹജീവിയുടെയും ചിത്രങ്ങള്‍ക്ക് നടക്കായിട്ടാണ് പരസ്യത്തല്‍ മാലയിട്ട് നില്‍ക്കുന്ന സന്തോഷിന്റെ മുഖം വെട്ടിവെച്ചിരിക്കുന്നത്. എന്തായാലും 90ശതമാനം വരുന്ന സൗന്ദര്യമില്ലാത്ത മലയാളികളുടെ സൂപ്പര്‍താരമാണ് താനെന്ന് അഭിമാനത്തോടെ പറയുന്ന സന്തോഷ് തന്നെയാണോ ഇത്തരത്തിലൊരു പരസ്യം നല്‍കാന്‍ നിര്‍ദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഇനി അതല്ല മറ്റാരെങ്കിലുമാണ് ഈ ഐഡിയ ഉപയോഗിച്ചതെങ്കിലും സന്തോഷിന് അസംതൃപ്തിയുണ്ടാകാന്‍ ഒട്ടും ഇടയില്ല.

എന്തായാലും തൃശൂരിലെയും മറ്റും പ്രേക്ഷകര്‍ക്ക് തലയറഞ്ഞു ചിരിക്കാന്‍കിട്ടിയ ഭാഗ്യം തങ്ങള്‍ക്കും കൈവന്നില്ലല്ലോയെന്നോര്‍ത്ത് നിരാശപ്പെടുന്ന ബാംഗ്ലൂര്‍ മലയാളികള്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം കാണാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്.

English summary
New star Santhosh Pandit's movie Krishnanum Radhayum to be released in Bangalore on November 4th,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam