»   » ഇഡിയറ്റ്സില്‍ ആസിഫും സനൂഷയും

ഇഡിയറ്റ്സില്‍ ആസിഫും സനൂഷയും

Posted By:
Subscribe to Filmibeat Malayalam
Asif Ali-Sanusha
ബേബിയില്‍ നിന്നും ഹീറോയിന്‍ റോളിലേക്കുള്ള സനൂഷയുടെ വളര്‍ച്ചയെ മോളിവുഡ് അംഗീകരിച്ചുതുടങ്ങുന്നു. മലയാളത്തിലെ യുവതാരങ്ങളും പ്രമുഖ സംവിധായകരും തങ്ങളുടെ സിനിമകളിലേക്ക് ഈ കൊച്ചു സുന്ദരിയെ കാര്യമായി പരിഗണിയ്ക്കുന്നുണ്ടത്രേ.

ദിലീപിന്റെ നായികയായി മിസ്റ്റര്‍ മരുമകനിലൂടെയാണ് മലയാളത്തില്‍ സനൂഷ നായികയായി അരങ്ങേറിയത്.
ഇപ്പോഴിതാ യങ് സ്റ്റാര്‍ ആസിഫ് അലിയെ നായകനാക്കി നവഗതനായ കെഎസ് ബാബ സംവിധാനം ചെയ്യുന്ന ഇഡിയറ്റ്‌സിലേക്കാണ് സനൂഷയ്ക്ക് ഓഫര്‍ ലഭിച്ചിരിയ്ക്കുന്നത്.

സംഗീത് ശിവന്റെ അസോസിയേറ്റായി ഏറെക്കാലം ജോലി ചെയ്തതിന്റെ അനുഭവസമ്പത്തുമായാണ് കെഎസ് ബാബ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇഡിയറ്റ്‌സിന്റെ മറ്റൊരു പ്രത്യേകത സംഗീത് ശിവന്‍ തന്നെ തിരക്കഥയൊരുക്കുന്നുവെന്നതാണ്.

വ്ില്ലനില്‍ നിന്നും കോമേഡിയനായി മാറിയ ബാബുരാജും ചിത്രത്തിലുണ്ടാവുമെന്ന് ഉറപ്പയാിട്ടുണ്ട്. മെയില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്. നവാഗതനായ നന്ദുവാണ്  സംഗീതം കൈകാര്യം ചെയ്യുന്നത്.

English summary
It seems that the evolution of Sanusha from a child artist to a heroine has been widely accepted by the film industry. The actress has in a way become the hot choice of plenty of directors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam