»   » സരോജ് കുമാര്‍: അണിയറയില്‍ സംഭവിച്ചത്..

സരോജ് കുമാര്‍: അണിയറയില്‍ സംഭവിച്ചത്..

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/30-saroj-kumar-director-sajin-raghavan-speaks-out-2-aid0032.html">Next »</a></li></ul>
Sajin Raghavan
പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറെന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയിലെ വിവാദ നായകനായി മാറിയ സംവിധായകന്‍ സജിന്‍ രാഘവന്‍ തന്നെപ്പറ്റി ഉയരുന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിയ്ക്കുന്നു. മലയാളത്തിലെ പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സജിന്‍ തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങളെ വ്യക്തിപരമായി ആക്ഷേപിയ്ക്കുന്ന സിനിമയെന്ന ആരോപണമായിരുന്നു സിനിമയ്‌ക്കെതിരെ ആദ്യമുയര്‍ന്നത്. ഏറ്റവുമൊടുവില്‍ സരോജ് കുമാറിന്റെ സംവിധായകനും ക്യാമറമാനും നഷ്ടം വരുത്തിവെച്ചുവെന്ന നിര്‍മാതാവ് വൈശാഖ രാജന്റെ ആരോപണവും ഉയര്‍ന്നു. ഇതിനെല്ലാം തക്ക മറുപടി ഈ സംവിധായകനുണ്ട്. തന്റെ ഭാഗം ന്യായീകരിയ്ക്കുക മാത്രമല്ല, തനിയ്ക്ക് പറ്റിയ പിഴവുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും സംവിധായകന്‍ മടിയ്ക്കുന്നില്ല.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ചലച്ചിത്രരംഗത്തുള്ള സജിന്‍ സന്തോഷ് ശിവന്‍, പ്രിയദര്‍ശന്‍, സിബി മലയില്‍, ഷാജി കൈലാസ് തുടങ്ങിയ നമ്പര്‍ വണ്‍ സംവിധായകന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തെ അനുഭവസമ്പത്തുമായി ആദ്യ സിനിമ ചെയ്യാനിറങ്ങിയ സജിന്‍ ആഗ്രഹിച്ചത് ശ്രീനിവാസന്‍ തിരക്കഥയായിരുന്നു.
അടുത്തപേജില്‍
ലാലിനെ ആക്ഷേപിച്ചതില്‍ പങ്കില്ല

<ul id="pagination-digg"><li class="next"><a href="/news/30-saroj-kumar-director-sajin-raghavan-speaks-out-2-aid0032.html">Next »</a></li></ul>

English summary
Debutant director Sajin Raghavan has refuted media reports that his latest film “Padmasree Bharath Dr Saroj Kumar” shows superstar Mohanlal in poor light.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X