»   » അന്തിമ വിജയം ശിക്കാറിന്; വന്ദേമാതരം തകര്‍ന്നു

അന്തിമ വിജയം ശിക്കാറിന്; വന്ദേമാതരം തകര്‍ന്നു

Posted By:
Subscribe to Filmibeat Malayalam
Shikkar
റംസാന്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷനുമായി ശിക്കാര്‍ മുന്നേറ്റം തുടരുന്നു. തകര്‍പ്പന്‍ ഓപ്പണിങ് ലഭിച്ച മോഹന്‍ലാല്‍ ചിത്രത്തിന് തുടര്‍ന്നുള്ള ആഴ്ചകളിലും തരംഗം നിലനിര്‍ത്താനായതാണ് നേട്ടമായത്. ആദ്യ രണ്ടാഴ്ച കൊണ്ട് തന്നെ മൂന്നരക്കോടിയോളം രൂപ വിതരണക്കാരുടെ ഷെയറായി ശിക്കാര്‍ നേടിയെടുത്തിരുന്നു. മോഹന്‍ലാലിനും പത്മകുമാറിനും ഏറെ നേട്ടമാകുന്ന വിജയമാണ് ശിക്കാര്‍ നേടിയിരിക്കുന്നത്.

അതേ സമയം റംസാന് ശേഷം തിയറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ വന്ദേമാതരം ബോക്‌സ്ഓഫീസില്‍ വന്‍തകര്‍ച്ചയാണ് നേരിടുന്നത്. 7-8 കോടി മുടക്കിയെടുത്ത ചിത്രത്തിന് കേരളത്തില്‍ നിന്നും മൂന്ന് കോടിയിലധികം കളക്ഷന്‍ ലഭിയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്ദേമാതരത്തിന്റെ തമിഴ് പതിപ്പിന്റെ കളക്ഷനും ഏറെ മോശമാണ്. ചിത്രത്തിന്റെ പരാജയത്തിന് കാരണം മമ്മൂട്ടിയാണെന്ന് ആരോപിച്ച് നിര്‍മാതാവ് ഹെന്‍ട്രി നേരത്തെ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ മോശം അഭിനയമാണ് ചിത്രത്തിന്റെ തകര്‍ച്ചയ്ക്ക് വഴി തെളിച്ചതെന്നും ഹെന്‍ട്രി കുറ്റപ്പെടുത്തിയിരുന്നു.

അതേ സമയം മറ്റൊരു റംസാന്‍ റിലീസായ എല്‍സമ്മയെന്ന ആണ്‍കുട്ടിയും തരക്കേടില്ലാത്ത കളക്ഷന്‍ നേരിട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. ലാല്‍ജോസിന്റെ സംവിധാനമികവാണ് എല്‍സമ്മയ്ക്ക് ഗുണകരമാവുന്നത്. പലകേന്ദ്രങ്ങളിലും ശിക്കാറിന്റെ കളക്ഷനെ കടത്തിവെട്ടാന്‍ പോലും എല്‍സമ്മയ്ക്ക് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam