»   » നയന്‍സിനെ പോലെ ശ്രുതിയ്ക്കും വ്യാജന്‍

നയന്‍സിനെ പോലെ ശ്രുതിയ്ക്കും വ്യാജന്‍

Posted By:
Subscribe to Filmibeat Malayalam
Shruti Hassan
നടിമാര്‍ക്ക് ഓണ്‍ലൈന്‍ വ്യാജന്‍മാര്‍ പാരയാവുന്നത് പുതിയ വാര്‍ത്തയല്ല. നടിമാരായ അസിന്‍ തോട്ടുങ്കല്‍, സമാന്ത തുടങ്ങി അടുത്തിടെ ഗ്ലാമര്‍ റാണി നയന്‍താരയ്ക്കും വ്യാജന്‍ തലവേദനയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടി ശ്രുതിഹാസനാണ് തനിയ്ക്കും ഒരു ഓണ്‍ലൈന്‍ വ്യാജന്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

ശ്രുതി ട്വിറ്ററില്‍ സജീവമാണ്. എന്നാല്‍ ഫേസ് ബുക്കില്‍ നടിയ്ക്ക് അക്കൗണ്ടില്ല. ഇതു മുതലെടുത്താണ് വ്യാജന്‍ കളി തുടങ്ങിയത്. നടിയുടെ ഒഫീഷ്യല്‍ അക്കൗണ്ടെന്ന പേരിലാണ് വ്യാജന്‍ ഫേസ്ബുക്കില്‍ പേജ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

നടിയെ കുറിച്ചുള്ള കാര്യങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഇത് തന്റെ അക്കൗണ്ടല്ലെന്ന് മാത്രമാണ് ശ്രുതിയ്ക്ക്് ആരാധകരോട് പറയാനുള്ളത്. തന്റെ തെലുങ്ക് ചിത്രമായ ഗബ്ബാര്‍ സിങ്ങിന്റെ തിരക്കിലാണ് നടിയിപ്പോള്‍.

അടുത്തിടെ നയന്‍താരയുടെ പേരില്‍ വ്യാജ ട്വീറ്റ് നടത്തിയത് നടിയ്ക്ക് തലവേദനയായിരുന്നു. ഡാം 999 എന്ന ചിത്രവുമായി ബന്ധപ്പെട്ട അപരന്റെ പരാമര്‍ശത്തിനെതിരെ നടി സൈബര്‍ പൊലീസിനെ സമീപിയ്ക്കുകയും ചെയ്തു.

English summary
After Asin Thottumkal, Nayantara, Samantha, now yet another case of a fake account of a celebrity is being reported. Well, it is none other than Shruti Hassan, who is active on Twitter but being impersonated on Facebook.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam