സിബി ചിത്രത്തില്‍ വീണ്ടും ആസിഫ് നായകന്‍

ഉന്നം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ആസിഫ് നായകനാകുന്നത്. ആസിഫ് അഭിനയിക്കുന്ന മൂന്നാമത്തെ സിബി ചിത്രമായിരിക്കുമിത്. ആസിഫ്-നിഷാന്‍ കൂട്ടുകെട്ടില്‍ സിബി ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രം മോശമില്ലാത്ത പ്രതികരണങ്ങള്‍ നേടിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ വന്ന പ്രണയ കഥ വയലിന്‍ വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിലും ആസിഫ് തന്നെയായിരുന്നു നായകന്‍.
പുതിയ ചിത്രത്തിന് സ്വാതി ഭാസ്‌കര്‍ ആണ് തിരക്കഥ തയ്യാറാക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍ നായികയാവും. ലാല്‍, ശ്രീനിവാസന്‍, നെടുമുടി വേണു, ശ്വേത മേനോന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജോണ്‍ പി വര്‍ക്കി എന്ന പുതുമുഖ സംഗീതസംവിധായകന്റെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെ നടക്കും.
പുതുമുഖ നടന്മാരുടെ നിലയില്‍ ആസിഫ് അലി ശ്രദ്ധിക്കപ്പെടുകയാണ്. ഒ്‌ട്ടേറെ പുതിയ ചിത്രങ്ങളിലേയ്ക്ക് ആസിഫ് കരാറായിട്ടുണ്ട്. ഇതിനൊപ്പം രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയില്‍ അതിഥിതാരമായും ആസിഫ് അഭിനയിക്കുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ 'സാള്‍ട്ട് ആന്റ് പെപ്പര്‍' എന്ന ചിത്രത്തിന് ആസിഫിന്റെ താരമൂല്യം ഉയര്‍ത്തിയതില്‍ വലിയ പങ്കുണ്ട്.


Click it and Unblock the Notifications











