»   » സ്‌നേഹയും ബിക്കിനിയണിയുന്നു

സ്‌നേഹയും ബിക്കിനിയണിയുന്നു

Posted By:
Subscribe to Filmibeat Malayalam
Sneha
അയലത്തെ പെണ്‍കുട്ടി എന്ന ഇമേജുമായാണ്‌ നടി സ്‌നേഹ ഇത്രയും കാലം തമിഴ്‌ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നത്‌. എന്നാല്‍ നയന്‍താര, പ്രിയാമണി, അനുഷ്‌ക തുടങ്ങിയവര്‍ക്ക്‌ പിന്നാലെ ഇതാ സ്‌നേഹയും തന്റെ ഇമേജ്‌ ബ്രേക്ക്‌ ചെയ്യാന്‍ ഒരുങ്ങുന്നു.

ബിക്കിനി ധരിച്ചുകൊണ്ടാണ്‌ സ്‌നേഹ തന്റെ ഇമേജ്‌ മാറ്റിറിക്കാനൊരുങ്ങുന്നത്‌. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ഇങ്ങനെയൊരു നിലാപക്ഷി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയ സ്‌നേഹ കാമുകി, കുടുംബിനി, ആക്ഷന്‍ റോളുകളിലെല്ലാം തിളങ്ങിയിട്ടുണ്ട്‌.

പ്രമുഖ താരങ്ങളെല്ലാം വേണ്ടതിലധികം ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ തയ്യാറാവുമ്പോള്‍ സ്‌നേഹ ഗ്ലാമറിലൂടെ പേരെടുക്കാന്‍ ശ്രമിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഗ്ലാമറിലും ഒരു കൈ നോക്കാമെന്നാണ്‌ സ്‌നേഹയുടെ പുതിയ തീരുമാനം. കഥാപാത്രത്തിന്‌ ആവശ്യമാണെങ്കില്‍ ഗ്ലാമര്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന പതിവ്‌ വാചകം തന്റെ ചെയ്‌തിക്ക്‌ ന്യായീകരണമെന്നോണം സ്‌നേഹ പറയുന്നുമുണ്ട്‌.

ബോക്‌സ്‌ ഓഫീസില്‍ ചിത്രം വിജയിക്കുന്നതിനും സംവിധായകനും നിര്‍മ്മാതാവിനും ലാഭമുണ്ടാകുന്നതിനും ഗ്ലാമര്‍ രംഗങ്ങള്‍ സഹായിക്കാറുണ്ട്‌. പല നായികമാരും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നുണ്ട്‌. അതില്‍ തെറ്റില്ല- സ്‌നേഹ പറയുന്നു.

വസൂല്‍ രാജ എംബിബിഎസ്‌ എന്ന ചിത്രത്തില്‍ നായകനായ കമലഹാസനൊപ്പം ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ സ്‌നേഹ തയ്യാറാവാതിരുന്നത്‌ വന്‍ വാര്‍ത്തയായിരുന്നു. അതേ സ്‌നേഹ ഇപ്പോള്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന്‌ കേട്ട്‌ വായും പൊളിച്ചിരിക്കുകയാണ്‌ ആരാധകര്‍.

എന്നാല്‍ പുതുമുഖക്കാര്‍പോലും ഗ്ലാമറിന്റെ കാര്യത്തില്‍ പിശുക്ക്‌ കാണിക്കാതിരിക്കുമ്പോള്‍ ഇങ്ങനെ മൂടിപ്പുതച്ചു നടക്കുന്ന സ്‌നേഹയ്‌ക്ക്‌ റോളുകള്‍ കിട്ടുന്നില്ലെന്നും അതിനാലാണ്‌ ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ ഒരുങ്ങുന്നതെന്നുമാണ്‌ അണിയറയിലെ സംസാരം.

വെങ്കട്‌ പ്രഭുവിന്റെ പുതിയ ചിത്രത്തിലാണ്‌ സ്‌നേഹ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്നതെന്നും ഈ രംഗങ്ങളുടെ ചിത്രീകരണം മലേഷ്യയിലെ ലാങ്ക്‌കാവി ബീച്ചില്‍ നടന്നുവെന്നും കേള്‍ക്കുന്നുണ്ട്‌. എന്തായാലും ഈ മാറ്റവും ബിക്കിനി വേഷവുമൊക്കെ സ്‌നേഹയ്‌ക്ക്‌ ഗുണം ചെയ്യുമോയെന്ന്‌ കാത്തിരുന്നുതന്നെ കാണാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam