»   » ഗ്ലാമര്‍ താരത്തിന്റെ പുതിയ അവതാരം

ഗ്ലാമര്‍ താരത്തിന്റെ പുതിയ അവതാരം

Posted By:
Subscribe to Filmibeat Malayalam
Sona
തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമര്‍ തരംഗം സൃഷ്ടിച്ച സോന നിര്‍മാതാവിന്റെ വേഷമണിയുന്നു. 'ഓടു മച്ചി ഓടു' എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ടാണ്‌ ഈ സെക്‌സി താരം ക്യാമറയ്‌ക്ക്‌ പിന്നിലേക്ക്‌ നീങ്ങുന്നത്‌.


രൗദ്രം, കുചേലന്‍, പാര്‍ത്ഥന്‍ കണ്ട പരോലകം, മൃഗം എന്നിങ്ങനെ മലയാളം, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലായി ഗ്ലാമര്‍ മുപ്പതിലധികം സിനിമകളില്‍ സോന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

യൂണിക്‌ പ്രൊഡക്ഷന്‍സ്‌ കമ്പനിയുടെ ബാനറിലാണ്‌ ഓടു മച്ചി ഓടു നിര്‍മ്മിയ്‌ക്കുന്നത്‌. 12 ദിവസം കൊണ്ട്‌ ചിത്രീകരിച്ച കേള്‍വിക്കുറി എന്ന സിനിമയുടെ സംവിധായകന്‍ ജയ്‌ ലാനിയാണ്‌ ഓടു മച്ചു ഓടു ഒരുക്കുന്നത്‌.

ചിത്രത്തിലെ നായക വേഷത്തിനൊപ്പം സംവിധാനം, കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്നത്‌ ജയ്‌ലാനിയാണ്‌. ഓടു മച്ചി ഓടുവിലെ മറ്റൊരു നായികന്‍ മിസ്റ്റര്‍ ചെന്നൈ ആയി തിരഞ്ഞെടുക്കപ്പെട്ട മൈക്കല്‍ ആണ്‌. ജര്‍മ്മന്‍ ഗായകയും മോഡലുമായ ക്ലൗഡിയ ആണ്‌ നായിക.

ഹോളിവുഡില്‍ നിന്നുള്ള ഫെഡറിക്‌ വൈഡ്‌മാനാണ്‌ സംഗീതം. കെവി മണി ഛായാഗ്രഹണം നിര്‍വഹിയ്‌ക്കുന്ന ചിത്രം ജര്‍മ്മനി, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലായി ചിത്രീകരിയ്‌ക്കാനാണ്‌ തീരുമാനം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam