twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്നത്തെ അപ്പൂസ് ഇന്ന് നായകന്‍

    By Ravi Nath
    |

    Badusha
    എത്രയോ ബാലതാരങ്ങള്‍ വളര്‍ന്ന് മികച്ച താരങ്ങളായി മാറിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ ഒറ്റച്ചിത്രങ്ങളിലൂടെ മാത്രം പ്രേക്ഷകമനസ്സിനെ കീഴടക്കിയവരാണ്. ഇക്കൂട്ടത്തിലേയ്ക്ക് ബാദുഷ കൂടി എത്തുകയാണ്. ഓര്‍മ്മയില്ലേ ഓലത്തുമ്പത്തിരുന്നൂയലാലും എന്നു തുടങ്ങുന്ന താരാട്ടു പാട്ട്. അമ്മ നഷ്ടപ്പെട്ട മകനെ വളര്‍ത്തിയെടുക്കാന്‍ മമ്മൂട്ടിയുടെ കഥാപാത്രം പെടാപ്പാടുപെടുന്നത്, ഒടുക്കം അവന് രോഗം വരുന്നതും മമ്മൂട്ടിയുടെ കഥാപാത്രം തളര്‍ന്നുപോകുന്നത്.

    ആ ഗാനവും പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രവും മലയാളികള്‍ക്ക് മറക്കാനാവില്ല. അനുസരണയില്ലാതെ ഇളകിക്കളിക്കുന്ന മുടിയിഴകളുള്ള ആ കൊച്ചു ബാദുഷ ഇപ്പോള്‍ ഏറെ വളര്‍ന്നിരിക്കുന്നു. നായകനായി മലയാളസിനിമയില്‍ തിരിച്ചെത്തുകയാണ് അന്നത്തെ കൊച്ചുതാരം. സുസ്മിത സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന എന്നെന്നും ഓര്‍മ്മയ്ക്കായ് എന്ന ചിത്രത്തിലൂടെയാണ് ബാദുഷ നായകനായി എത്തുന്നത്.

    നാലുകൂട്ടുകാരുടെ കഥപറയുന്ന ചിത്രമാണിത്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജുബില്‍ രാജ്(രാജന്‍ പി ദേവിന്റെ മകന്‍), രതിനിര്‍വേദം ഫെയിം ശ്രീജിത്ത് വിജയ്, പുതുമുഖം അനന്തു എന്നിവരാണ് ബാദ്ഷയ്‌ക്കൊപ്പം കൂട്ടുകാരായി എത്തുന്നത്.

    വളരെ ആഴത്തിലുള്ള സൗഹൃദമാണ് ഈ നാല്‍വര്‍സംഘത്തിന്റേത്. വ്യത്യസ്ത ജാതി-മതങ്ങളില്‍പ്പെട്ടവരാണിവര്‍. നാലുപേരുടെ കുടുംബങ്ങളും ഒരു കുടിയേറ്റഗ്രാമത്തില്‍ എത്തിപ്പെടുകയാണ്. ഇവരുടെ മാതാപിതാക്കള്‍ കാത്തുപോന്ന സഹകരണവും സ്‌നേഹവും എല്ലാം ഇവരിലൂടെ വളരുകയാണ്. ഇവരില്‍ അബ്ദുവിന്റെ വാപ്പയുടെ മരണം സൃഷ്ടിച്ച ആഘാതം ഏറെ വലുതയായിരുന്നു. വിദേശത്തു ജോലിക്കു പോകാതെ തരമില്ലെന്ന അവസ്ഥ. ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരു ജോലി തരപ്പെടുകയാണ്.

    പിരിവെടുത്തും കടം വാങ്ങിയും സമാഹരിച്ച് തപണം ട്രാവല്‍ ഏജന്‍സിയില്‍ ഏല്‍പ്പിച്ച് ജോലിയും സ്വപ്‌നം കണ്ട് കാത്തിരിക്കുകയാണ് അവര്‍. വിസയ്ക്കു നല്‍കിയ പണവും കൊണ്ട് ഏജന്റ് മുങ്ങി. പിന്നീടുണ്ടാവുന്ന പ്രശ്‌നങ്ങളും അതിനെ അതിജീവിക്കാനുള്ള നാലു സുഹൃത്തുക്കളുടെ കഥയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇകെ ജയിംസ് മാഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഇത് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ്.

    ബിജുക്കുട്ടന്‍, ശ്രീജിത്ത് രവി, ഭീമന്‍ രഘു, അനില്‍ മുരളി, കിരണ്‍ രാജ്, അനൂപ് ചന്ദ്രന്‍,ശിവജി ഗുരുവായൂര്‍, മജീദ്, കൊച്ചുപ്രേമന്‍, ധന്യമേരി വര്‍ഗ്ഗീസ്, സിനിമോള്‍, കെ.പി എ സി ലളിത, അംബിക മോഹന്‍, കുളപ്പുള്ളി ലീല, തൊടുപുഴ വാസന്തി, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

    തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത് പ്രമോദ് വൈക്കം ആണ്. ഛായാഗ്രഹണം
    ബിജോയ്‌സ്. തൊടുപുഴയിലും എറണാകുളത്തുമായ് ഓര്‍മ്മയ്ക്കായുടെ ചിത്രീകരണം പൂര്‍ത്തിയായി. ഓഗസ്റ്റ് ആദ്യവാരം ചിത്രം തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാം.

    English summary
    Robin Joseph's movie Ennennum Ormakkai to be released on August. Badusha, Srijith Vijay, Jubil Joesph and Andandu are doing the main roles of this film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X