»   » ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം ലാല്‍ നടന്‍, സുകുമാരി നടി

ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം ലാല്‍ നടന്‍, സുകുമാരി നടി

Posted By:
Subscribe to Filmibeat Malayalam
Mohanlal and Sukumari
2008ലെ അറ്റ്ലസ് ഫിലിം ക്രിട്ടിക്സ്‌ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.പകല്‍ നക്ഷത്രങ്ങള്‍, കരുക്ഷേത്ര എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിനെ മികച്ച നടനായും മിഴികള്‍ സാക്ഷിയിലെ അഭിനയത്തിന് സുകുമാരിയെ മികച്ച നടിയായും തിരഞ്ഞെടുത്തു.

മികച്ച ചിത്രത്തിനുള്ള പുരസ്കാരം തലപ്പാവ്‌, തിരക്കഥ എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. തലപ്പാവിന്റെ സംവിധായകന്‍ മധുപാലിനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു.

മലയാള സിനിമയിലെ ഒട്ടുമിക്ക നടീനടന്‍മാരെയും അണിനിരത്തി അമ്മ നിര്‍മ്മിച്ച ട്വന്റി20യെ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തു. എ.ചന്ദ്രശേഖറിന്റെ 'ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍"മികച്ച ചലച്ചിത്ര ഗ്രന്ഥ പുരസ്ക്കാരത്തിന് അര്‍ഹമായി.

മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പ്രശസ്ത നിര്‍മ്മാതാവ്‌ ടി.ഇ. വാസുദേവന്‌ ചലച്ചിത്രരത്ന പുരസ്കാരവും നല്‍കാന്‍ തീരുമാനിച്ചു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam