»   » യക്ഷിയെ തളയ്ക്കാന്‍ കഴിയില്ല: വിനയന്‍

യക്ഷിയെ തളയ്ക്കാന്‍ കഴിയില്ല: വിനയന്‍

Posted By:
Subscribe to Filmibeat Malayalam
Vinayan
തന്റെ പുതിയ ചിത്രമായ 'യക്ഷിയും ഞാനും'തടഞ്ഞത് ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും വൈരാഗ്യ ബുദ്ധിയോടു കൂടിയ ഇടപെടല്‍ മൂലമാണെന്ന് സംവിധായകന്‍ വിനയന്‍.

സുപ്രീം കോടതിയില്‍ പോയിട്ടാണെങ്കിലും ഓണത്തിന് ചിത്രം പ്രേക്ഷകരിലെത്തിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിനയന്‍ പറഞ്ഞു. ഫിലിം ചേംബര്‍ ഭാരവാഹികളുടെ കത്ത് മൂലമാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ റിലീസിന് തയാറായിരുന്നു.

സൂപ്പര്‍താരങ്ങള്‍ക്കും സിനിമയിലെ വരേണ്യവര്‍ഗത്തിനും വേണ്ടിയാണ് തന്നെ എതിര്‍ക്കുന്നവര്‍ നിലകൊള്ളുന്നത്. പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ചേംബറും തന്റെ നിര്‍മ്മാതാവിനെ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് വിളിച്ചു വരുത്തി അപമാനിച്ചു.

നടന്‍ ശ്രീനാഥിനെ പോലെ താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് ചിലരുടെ ധാരണ.പ്രതിസന്ധികളില്‍ തളരാതെ ചിത്രം മികച്ച രീതിയില്‍ ഒരുക്കിയതില്‍ അസൂയപൂണ്ട ഭാരവാഹികള്‍ക്ക് ചേരാത്ത രീതിയില്‍ ഇവര്‍ പെരുമാറിയതെന്നും വിനയന്‍ പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam