»   » സംസ്ഥാനത്ത് 11 പുതിയ തിയറ്ററുകള്‍ കൂടി

സംസ്ഥാനത്ത് 11 പുതിയ തിയറ്ററുകള്‍ കൂടി

Posted By:
Subscribe to Filmibeat Malayalam
Reel
നഷ്ടക്കണക്കക്കുകളുടെ പേരില്‍ തിയറ്ററുകള്‍ വ്യാപകമായി അടച്ചുപൂട്ടുന്നതിനിടെ ചലച്ചിത്ര വ്യവസായത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കി 11 തിയറ്റുകള്‍ കൂടി സംസ്ഥാനത്ത് ആരംഭിയ്ക്കുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് 11 ജില്ലാ കേന്ദ്രങ്ങളില്‍ തിയറ്ററുകള്‍ ആരംഭിയ്ക്കുവാന്‍ പദ്ധതിയിട്ടിരിയ്ക്കുന്നത്.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലാ ആസ്ഥാനങ്ങളിലും കോഴിക്കോട് ജില്ലയില്‍ ഒരിടത്തുമാണ് പുതുതായി തിയറ്ററുകള്‍ ആരംഭിയ്ക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ഇതില്‍ എറണാകുളത്ത്് ആരംഭിയ്ക്കുന്ന തിയറ്റര്‍ ആധുനിക സജ്ജീകരണങ്ങളോടെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, ജില്ലകളിലെ കൈരളി, ശ്രീ തിയറ്ററുകള്‍, വഴുതക്കാട്ടെ കലാഭവന്‍, ചേര്‍ത്തല, പരവൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലെ ചിത്രാഞ്ജലി എന്നിവയാണ് ഇപ്പോള്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍.

സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ വ്യാപകമായി തിയറ്ററുകള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തിയറ്ററുകള്‍ കൂടുതലായി നിര്‍മ്മിയ്ക്കുവാന്‍ തീരുമാനിച്ചത് ചലച്ചിത്ര വ്യവസായത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതുതായി തിയറ്ററുകള്‍ നിലവില്‍ വരുന്നതോടെ റിലീസിങ് സെന്ററുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകും.

സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ തിയറ്ററുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കാന്‍ കഴിയുമെന്നാണ് ചലച്ചിത്ര കോര്‍പ്പറേഷന്‍ പ്രതീക്ഷിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam