»   » മമ്മൂട്ടിക്കും അടൂരിനും ഡി-ലിറ്റ്‌

മമ്മൂട്ടിക്കും അടൂരിനും ഡി-ലിറ്റ്‌

Posted By:
Subscribe to Filmibeat Malayalam
Mammootty and Adoor Gopakakrishnan
ലോകത്തിന്‌ മുന്നില്‍ മലയാള സിനിമയുടെ യശ്ശസുയര്‍ത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനും സൂപ്പര്‍ താരം മമ്മൂട്ടിയ്‌ക്കും ഡി-ലിറ്റ്‌ ബിരുദം നല്‌കി ആദരിയ്‌ക്കാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചു. ഇവര്‍ക്ക്‌ പുറമെ മൃദംഗ വിദ്വാന്‍ ഉമയാള്‍ കെ ശിവരാമനെയും സര്‍വകലാശാല ബിരുദം നല്‌കി ആദരിയ്‌ക്കുന്നുണ്ട്‌.

ഇന്ത്യയിലെ ഒട്ടുമിക്ക അഭിനയ പുരസ്‌ക്കാരങ്ങളും സ്വന്തമാക്കിയിട്ടുള്ള അഭിനയ ചക്രവര്‍ത്തിയെ ഇതാദ്യമായണ്‌ ഒരു സര്‍വകലാശാല ബിരുദം നല്‌കി ആദരിയ്‌ക്കുന്നത്‌.

മലയാള സിനിമയ്‌ക്ക്‌ നല്‌കിയ ശ്രദ്ധേയമായ സംഭാവനകളെ മുന്‍നിര്‍ത്തിയാണ്‌ മമ്മൂട്ടിയ്‌ക്കും അടൂര്‍ ഗോപാലകൃഷ്‌ണനും ഡി-ലിറ്റ്‌ നല്‌കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ തീരുമാനിച്ചത്‌. കര്‍ണ്ണാടക സംഗീത ലോകത്തിന്‌ നല്‌കിയ സംഭാവനകള്‍ കണക്കിലെടുത്താണ്‌ ഉമയാള്‍പുരത്തിനെ ഡി-ലിറ്റ്‌ നല്‌കി ആദരിയ്‌ക്കുന്നത്‌.

രണ്ട്‌ മഹത്തായ വ്യക്തികള്‍ക്കൊപ്പം ഇത്തരത്തില്‍ ആദരിയ്‌ക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന്‌ മമ്മൂട്ടി പറഞ്ഞു.

അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളാകുമെന്ന്‌ കരുതപ്പെടുന്ന പഴശ്ശിരാജ, കുട്ടിസ്രാങ്ക്‌ എന്നീ സിനിമകളുടെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിയ മമ്മൂട്ടി പുതുവര്‍ഷ ദിനത്തില്‍ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിന്റെ ജോലികളിലേക്ക്‌ കടക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam