»   » നമ്മുടെ കഥയില്‍ അനന്യ

നമ്മുടെ കഥയില്‍ അനന്യ

Posted By:
Subscribe to Filmibeat Malayalam
Ananya
ഋതു, അപൂര്‍വരാഗം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച ആസിഫ് അലി, നിഷാന്‍ കൂട്ടുകെട്ട് ‌വീണ്ടും. മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരകളായ മിഴിയോരം, സ്ത്രീജന്മം, മീര തുടങ്ങിയ സീരിയലുകളുടെ സംവിധായകനായ രാജേഷ് കണ്ണങ്കര ആദ്യമായി സംവിധാനം ചെയ്യുന്ന ഇതു നമ്മുടെ കഥയിലാണ് ഈ യുവതാരങ്ങള്‍ വീണ്ടുമൊന്നിയ്ക്കുന്നത്.

മൂന്ന് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ മറ്റൊരു നായകന്‍ അഭിഷേക് ആണ്. മൂന്ന് സുഹൃത്തുക്കളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടി. അവളുടെ ജീവിത പ്രശ്‌നങ്ങള്‍ മറ്റുള്ളവരെയും ബാധിയ്ക്കുന്നു. അനന്യയാണ് ഈ പെണ്‍കുട്ടിയെ അവതരിപ്പിയ്ക്കുന്നത്.

തെന്നിന്ത്യയിലെ അഞ്ച് പ്രമുഖ സിനിമാ സംവിധായകര്‍ ഈ സിനിമയിലെ പ്രധാനവേഷങ്ങളിലെത്തുന്നത് ഇത് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.

സുരാജ് വെഞ്ഞാറമ്മൂട്, ബിജു മേനോന്‍, സായ്കുമാര്‍, സമുദ്രക്കനി, വിജയരാഘവന്‍, ബിജുക്കുട്ടന്‍, വിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്‍. പ്ലാറ്റിനം ക്രിയേഷന്‍സിന് വേണ്ടി താജുദ്ദീന്‍-സന്‍ജു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഗുണ്ടല്‍പേട്ട്, ആലപ്പുഴ എന്നിവിടങ്ങളിലായി ആഗസ്റ്റ് ആദ്യം ആരംഭിയ്ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam