»   » പ്രണയകഥയിലൂടെ ദുല്‍ഖര്‍ മുന്നോട്ട്

പ്രണയകഥയിലൂടെ ദുല്‍ഖര്‍ മുന്നോട്ട്

Posted By:
Subscribe to Filmibeat Malayalam
Dulquar Salman
താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത ചിത്രം സംഗീതപ്രാധാന്യമുള്ള ഒരു പ്രണയകഥയാണ്. വിസിഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.സി.ഇസ്മയില്‍ നിര്‍മ്മിക്കുന്ന വര്‍ഷം എന്ന ചിത്രം. സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ കണ്ണന്‍.

തമിഴിലെ പ്രശസ്തനായ ക്യാമറമാന്‍ കതിരാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശശികുമാര്‍ സംവിധാനം ചെയ്ത സുബ്രഹ്മണ്യപുരം, നാടോടികള്‍ എന്നീചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചതിലൂടെയാണ് കതിര് ശ്രദ്ധിക്കപ്പെടുന്നത്. സംഗീത പ്രാധാന്യമുള്ള വര്‍ഷത്തിന്റെ തിരക്കഥയൊരുക്കുന്നത് നവാഗതയായ ലക്ഷ്മിയും സംവിധായകന്‍ കണ്ണനും ചേര്‍ന്നാണ്. നായികയെ തീരുമാനമായിട്ടില്ല.

ഉസ്താദ് ഹോട്ടലിനുശേഷം ഉടനെ ഒരു സിനിമയിലേക്കില്ലെന്നായിരുന്നു സല്‍മാന്റെ തീരുമാനമെങ്കിലും ഒട്ടേറെ ഓഫറുകള്‍ പുതിയ നായകനെ തേടിവന്നു കൊണ്ടിരിക്കുന്നു. ചാടികേറി അഭിനയിച്ച് അച്ഛന്റെ പേരുകൂടികളയാന്‍ എന്തായാലും ദുല്‍ക്കര്‍ തയ്യാറല്ല.

ഓഫറുകള്‍ ഒരുപാടുണ്ടെങ്കിലും താന്‍ വളരെ സെലക്ടീവായാണ് നീങ്ങുന്നതെന്നാണ് സല്‍മാന്റെ പക്ഷം. സെക്കന്റ് ഷോ ശ്രദ്ധിക്കപ്പെട്ടതോടെ നടന്‍ എന്നനിലയില്‍ അടയാളപ്പെടുത്തപ്പെട്ട ദുല്‍ഖര്‍ ഉസ്താദ് ഹോട്ടല്‍ റിലീസാവുന്നതോടെ തന്റെ പ്രൊഫഷന്‍ ഏതെന്ന കാര്യത്തില്‍ അടിവരയിടും.

പുതിയ എഴുത്തുകാരിലുംസംവിധായകരിലും പ്രമേയങ്ങളിലുമാണ് ദുല്‍ഖര്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X