»   » ഗണേശിനെ നാടകത്തില്‍ കഥാപാത്രമാക്കും: തിലകന്‍

ഗണേശിനെ നാടകത്തില്‍ കഥാപാത്രമാക്കും: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
തന്റെ അടുത്ത നാടകത്തില്‍ നടനും എംഎല്‍എയുമായ ഗണേശ് കുമാര്‍ കഥാപാത്രമായിരിക്കുമെന്നു നടന്‍ തിലകന്‍. വിനയന്‍ സംവിധാനംചെയ്യുന്ന 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിന്റെ പൂജാചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണു ഞാനും വിനയനുമെല്ലാം ചെയ്യുന്നത്. ഇന്ത്യ കണ്ടിട്ടുള്ള മികച്ച നടനായ കമലഹാസനെ തള്ളിപ്പറഞ്ഞ 'അമ്മ'യെന്ന സംഘടന എന്നെ പുറത്താക്കിയതില്‍ ഇപ്പോള്‍ സന്തോഷം തോന്നുന്നു.

കമലഹാസനെക്കാള്‍ പ്രതിഭ കുറഞ്ഞവരാണ് ഇവിടെയുള്ളത്. ഉപജീവനത്തിനുവേണ്ടിയാണു ടെലിവിഷന്‍ സീരിയലിലേക്കു നീങ്ങിയത്. ടെലിവിഷന്‍ രംഗത്തുനിന്നു തന്നെ നിഷ്‌കാസനം ചെയ്തു കഞ്ഞികുടിച്ചു ജീവിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കിയത് 'ആത്മ'യുടെ പ്രസിഡന്റ് കൂടിയായ ഗണേശ് കുമാറാണ്.

അതിനാല്‍, ഗണേശ് കുമാറിനെ ഒരു കഥാപാത്രമാക്കി തന്റെ നാടകത്തിലൂടെ അദ്ദേഹത്തിന്റെ കള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും തിലകന്‍ പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam