»   » അന്‍വര്‍ റഷീദിനെതിരെ ഗുണ്ടാ ആക്രമണം

അന്‍വര്‍ റഷീദിനെതിരെ ഗുണ്ടാ ആക്രമണം

Subscribe to Filmibeat Malayalam
Anvar Rasheed
പ്രശസ്‌ത സിനിമാ സംവിധായകന്‍ അന്‍വര്‍ റഷീദിനെതിരെ ഗുണ്ടാ ആക്രമണം. കൊല്ലത്തിനടുത്ത്‌ കല്ലുവാതുക്കലിലെ കുടുംബവീടിനടുത്തു വെച്ചാണ്‌ ആക്രമണമുണ്ടായത്‌. തലയ്‌ക്കും കൈയ്യിലും വെട്ടേറ്റ അന്‍വറിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിനടുത്തെ പറമ്പില്‍ മദ്യപിയ്‌ക്കുകയും നാട്ടുകാര്‍ക്ക്‌ ശല്യമുണ്ടാക്കുകയും ചെയ്‌ത സംഘത്തെ ചോദ്യം ചെയ്‌തതാണ്‌ അക്രമത്തിന്‌ കാരണം. സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്നംഗസംഘത്തെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. അന്‍വറും പ്രദേശവാസികളും ചേര്‍ന്നാണ്‌ ഇവരെ പൊലീസില്‍ ഏല്‌പിച്ചത്‌.

മമ്മൂട്ടിയുടെ രാജമാണിക്യം, അണ്ണന്‍ തമ്പി, ലാലിന്റെ ഛോട്ടാമുംബൈ എന്നീ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനാണ്‌ അന്‍വര്‍ റഷീദ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam