»   » ജയസൂര്യ വീണ്ടും പോലീസ്‌ വേഷത്തില്‍

ജയസൂര്യ വീണ്ടും പോലീസ്‌ വേഷത്തില്‍

Posted By:
Subscribe to Filmibeat Malayalam

പോസറ്റീവിന്‌ ശേഷം ജയസൂര്യ വീണ്ടും പോലീസ്‌ വേഷമണിയുന്നു. പൃഥ്വിരാജ്‌-നരേന്‍ ജോഡികള്‍ നായകന്‍മാരാവുന്ന റോബിന്‍ഹുഡിലാണ്‌ ജയസൂര്യ വീണ്ടും കാക്കിയണിയുന്നത്‌.

പോസറ്റീവിലെ ഗൗരവമുറ്റിയ കര്‍മ്മ നിരതനായ അസിസ്‌റ്റന്റ്‌ പോലീസ്‌ കമ്മീഷണറുടെ വേഷം ജയസൂര്യയ്‌ക്ക്‌ ഏറെ ഭംഗിയാക്കിയിരുന്നു. വികെ പ്രകാശ്‌ സംവിധാനം ചെയ്‌ത ചിത്രത്തിലെ അനിയന്‍ എന്ന കഥാപാത്രം കോമഡി താരമെന്ന ജയസൂര്യയുടെ ഇമേജ്‌ തന്നെ മാറ്റിമറിച്ചിരുന്നു.

ജോഷി സംവിധാനം ചെയ്യുന്ന റോബിന്‍ഹുഡിലും ഒരു ടഫ്‌ പോലീസ്‌ ഓഫീസറുടെ വേഷം തന്നെയാണ്‌ ജയസൂര്യ അവതരിപ്പിയ്‌ക്കുന്നത്‌. സംവിധായകന്‍ രഞ്‌ജിത്ത്‌ വേണ്ടെന്നു വെച്ച റോളാണ്‌ ഇതെന്നും സൂചനയുണ്ട്‌.

ജോഷിയെ പോലുള്ള മുതിര്‍ന്ന സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഒരു ഭാഗ്യമാണെന്ന്‌ ജയസൂര്യ പറയുന്നു. ഇത്‌ മാത്രമല്ല. റോബിന്‍ഹുഡില്‍ അഭിനയിക്കുമ്പോള്‍ ക്ലാസ്‌മേറ്റ്‌സ്‌ ടീം (പൃഥ്വി-ജയസൂര്യ-നരേന്‍)വീണ്ടും ഒന്നിച്ചുവെന്നതും സന്തോഷം തരുന്നുവെന്ന്‌ ജയസൂര്യ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam