»   » ചാനല്‍ പാര;കാണാകണ്‍മണി വൈകും

ചാനല്‍ പാര;കാണാകണ്‍മണി വൈകും

Posted By:
Subscribe to Filmibeat Malayalam
Kanakanamani
ജയറാമും പത്മപ്രിയയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന കാണാകണ്‍മണിയുടെ റിലീസ്ഒരു ദിവസത്തേക്ക്‌ നീട്ടിവെയ്‌ക്കാന്‍ മമ്മൂട്ടിയുടെ പ്ലേഹൗസും മൊസര്‍ബെയറും തീരുമാനിച്ചു. ഇതോടെ തിരുവോണദിവസമായ സെപ്‌റ്റംബര്‍ രണ്ടിന്‌ തിയറ്ററുകള്‍ ഷെഡ്യൂള്‍ ചെയ്‌തിരുന്ന കാണാകണ്‍മണി ഇനി മൂന്നിന്‌ മാത്രമേ റിലീസ്‌ ചെയ്യൂ.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

പോസ്‌റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തെ പൂര്‍ത്തിയാക്കി റിലീസിന്‌ തയാറായ ചിത്രത്തിന്റെ റിലീസ്‌ മാറ്റിയത്‌ മാര്‍ക്കറ്റിങ്‌ തന്ത്രത്തിന്റെ ഭാഗമായാണ്‌. തിരുവോണ ദിവസം മലയാളത്തിലെ ആറോളം ചാനലുകളിലായി സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്‌ക്കുന്ന സാഹചര്യത്തില്‍ ജനം ടിവിയ്‌ക്ക്‌ മുന്നില്‍ നിന്നും മാറില്ലെന്ന്‌ മുന്‍കൂട്ടക്കണ്ടാണ്‌ റിലീസ്‌ മാറ്റിയിരിക്കുന്നത്‌.

കഴിഞ്ഞ വര്‍ഷവം തിരുവോണദിവസം തിയറ്ററുകളിലെത്തിയ ചിത്രങ്ങള്‍ക്ക്‌ മോശമായ തുടക്കമാണ്‌ ലഭിച്ചിരുന്നത്‌. പ്ലേഹൗസ്‌ സാരഥികളായ മമ്മൂട്ടി, ആന്റോ ജോസഫ്‌, മോസര്‍ ബെയറിന്റെ ഡി ധനജ്ഞയന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ റിലീസ്‌ മാറ്റിവെയ്‌ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്‌. തിയറ്ററുടമകളും തീരുമാനത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌.

സെപ്‌റ്റംബര്‍ മൂന്നിന്‌ എഴുപതോളം തിയറ്ററുകളിലാണ്‌ കാണാകണ്‍മണി റിലീസ്‌ ചെയ്യുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായ വെറുതെ ഒരു ഭാര്യയുടെ അണിയറയിലുണ്ടായിരുന്ന ജയറാം-അക്കു അക്‌ബര്‍- ഗിരീഷ്‌ കുമാര്‍ ടീം തന്നെയാണ്‌ കാണാകണ്‍മണിയിലും ഒന്നിയ്‌ക്കുന്നത്‌. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ ബിജു മേനോന്‍, നെടുമുടി വേണു, വിജയ രാഘവന്‍, സുകുമാരി എന്നിവര്‍ അഭിനയിക്കുന്നുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X