»   » താരസിംഹാസനങ്ങള്‍ ആടിയുലഞ്ഞു

താരസിംഹാസനങ്ങള്‍ ആടിയുലഞ്ഞു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/31-malayala-cinema-2011-aid0166.html">Next »</a></li></ul>
Arabiyum Ottakavum - Venicile Vyapariyum
മലയാളസിനിമയ്ക്ക് എല്ലാം കൊണ്ടും ഭേദപ്പെട്ടവര്‍ഷമായിരുന്നു പിന്നിടുന്ന രണ്ടായിരത്തിപതിനൊന്ന്. സിനിമകളുടെ എണ്ണത്തിനനുസരിച്ച വിജയങ്ങളില്ലെങ്കിലും സാമ്പത്തിക വിജയം, അംഗീകാരങ്ങള്‍, പ്രതിഭകള്‍,പുതുമുഖങ്ങള്‍ തുടങ്ങി പതിവിലും മികച്ച പ്രകടനങ്ങളാണ് സിനിമ കാഴ്ചവെച്ചത്.

89 സിനിമകള്‍ റിലീസ് ചെയ്തതില്‍ ഇരുപതോളം സിനിമകള്‍ സാമ്പത്തികവിജയം നേടി. സാറ്റലൈറ്റ് , ഓവര്‍സീസ് നിരക്കുകളിലുണ്ടായ ഇടിവും മൊത്തം സിനിമകളെ ദോഷകരമായ് ബാധിച്ചു. ഏറ്റവും കൂടുതല്‍ നവാഗത സംവിധായകരും പുതുമുഖതാരങ്ങളും സാങ്കേതിക വിദഗ്ദരും രംഗത്തിറങ്ങിയവര്‍ഷമാണ്
പിന്നിടുന്നത്.

സൂപ്പര്‍സ്റ്റാര്‍ തരംഗത്തിന് തീരെ പ്രസക്തി നഷ്ടപ്പെട്ട വര്‍ഷം എന്ന പ്രത്യേകത കൂടി 2011ന് സ്വന്തം. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്കപ്പുറം സൂപ്പര്‍താരത്തെ മുന്‍നിര്‍ത്തി പുറത്തിറങ്ങിയ ഒറ്റ ചിത്രം പോലും വേണ്ടത്ര വിജയം കണ്ടില്ല. എന്നാല്‍ യുവതയുടെ ഒരു കുതിപ്പിന് നാന്ദികുറിക്കാന്‍ പോയവര്‍ഷത്തിനുസാധിച്ചു.

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയാണ് രണ്ടായിരത്തി പതിനൊന്നിന്റെ ഗിഫ്റ്റ് എന്നുപറയാം. ആഷിഖ്
അബു വിന്റെ ഈ ചിത്രം നല്ല പ്രമേയവും അവതരണരീതിയുമാണ് സാധാരണ പ്രേക്ഷകന്റെ
ശരിയായ ലക്ഷ്യം എന്നു തെളിയിച്ച ചിത്രമാണ്.

രാജേഷ്പിള്ള ട്രാഫിക്കിലൂടെ തുടങ്ങിവെച്ച ഒരു സാദ്ധ്യതയെ ഏറെ മുന്നോട്ടു കൊണ്ടുപോകാന്‍ പോയ
വര്‍ഷത്തില്‍ യുവാക്കളുടെ സംരംഭങ്ങള്‍ക്ക് സാധിച്ചു എന്നു പറയാം. ചാപ്പാകുരിശും ചടുലമായ കാല്‍വെയ്പുകളോടെ പ്രേക്ഷകമനസ്സില്‍ ഇടം നേടി.

എത്രയോ വര്‍ഷമായ് മലയാള സിനിമകാത്തിരുന്ന ചില മാറ്റങ്ങള്‍ക്കുള്ള ഈപുതുനീക്കങ്ങള്‍ക്ക് തുടര്‍കണ്ണി യാവാന്‍ മറ്റു പലര്‍ക്കും സാധിച്ചില്ല എന്നത് ഒരു പോരായ്മയാണെങ്കിലും അനൂപ് മേനോനെ പോലുള്ളവരുടെ വേറിട്ട എഴുത്തുവഴികള്‍ സിനിമയുടെ യൌവനത്തെ തിരിച്ചുകൊണ്ടു വരികയും
ചെയ്യുന്നുണ്ട്.

അടുത്ത പേജില്‍
കയ്യടി നേടുന്ന കോപ്പിയടി

<ul id="pagination-digg"><li class="next"><a href="/news/31-malayala-cinema-2011-aid0166.html">Next »</a></li></ul>
English summary
The waning charisma of superstars, a drought at the box office and dearth of new faces...it was another bad year for the Malayalam film industry. Despite several releases, the three ageing Malayalam superstars - Mammootty, 60, Suresh Gopi, 54, and Mohanlal, 51, - seen as the saviours of the filmdom, failed to bail out the industry that was reeling under flops.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam