twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കയ്യടി നേടുന്ന കോപ്പിയടി

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/31-malayala-cinema-2011-1-aid0166.html">« Previous</a>

    Movies 2011
    വിദേശചിത്രങ്ങളോട് കൂറുപുലര്‍ത്തുന്നതാണ് പുതിയ എഴുത്തും ടേക്കിംഗ് രീതികളും എന്ന് ചില വിമര്‍ശനങ്ങള്‍ ഉയരുന്നത് ഒരു പരിധിവരെ സത്യമാണെങ്കിലും പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വേറിട്ട അനുഭവമാണ് ലഭിക്കുന്നത്.

    നല്ല സിനിമകളില്‍ നിന്ന് സ്വാധീനം കടം കൊള്ളുന്നതും പുതിയ സാഹചര്യങ്ങളിലേക്ക് മനോഹരമായ് ഉയര്‍ന്നുനില്‍ക്കുകയും സാമ്പത്തികമായ് വിജയം വരിക്കുകയും ചെയ്യുമ്പോള്‍ അവിടെ ക്രിയേറ്റവിറ്റിയും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം സ്വധര്‍മ്മം പാലിക്കുന്നുണ്ട്. എന്നാല്‍ സ്വതന്ത്രമായ പുതിയവഴികള്‍ തേടാനുള്ള സാഹചര്യമില്ലാത്ത മലയാള സിനിമയില്‍ ഇതൊക്കെ ക്ഷമിയ്ക്കാവുന്നതാണ്.

    വര്‍ഷങ്ങള്‍ നിരവധി പിന്നിട്ടിട്ടും ഇവിടുത്തെ സൂപ്പര്‍താരങ്ങളെ വെച്ച് സൂപ്പര്‍ സംവിധായകര്‍ പടച്ചുവിടുന്ന സാധനങ്ങളെക്കാള്‍ എത്രയോ മീതേയാണ് രണ്ടും രണ്ടരക്കോടിക്കുള്ളില്‍ ഒരുങ്ങുന്ന ഈ ചിത്രങ്ങള്‍ എന്നു ധൈര്യമായ് പറയാം.

    അവയെ പ്രോത്സാഹിപ്പി ക്കേണ്ടത് ഇന്‍ഡസ്ട്രിയുടേയും പ്രേക്ഷകന്റെയും ആവശ്യമാണ്. ഇന്‍ഡസ്ട്രി ഇപ്പോഴും സൂപ്പറുകളെ വിട്ടുള്ള ഒരു കളിക്കും തയ്യാറല്ല എന്നുതന്നെയാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. സിനിമകളുടെ എണ്ണം കൂടിയപ്പോള്‍ നിലവാരതകര്‍ച്ചകളുടേയും പരാജയങ്ങളുടേയും എണ്ണകൂടുതലും സിനിമകളില്‍ പ്രതിഫലിച്ചു. സംഘടനകള്‍ തമ്മിലുള്ള കിടമത്സരങ്ങളും അനാവശ്യമായ് കെട്ടിയാടിയ സമരാഭാസങ്ങളും സിനിമയ്ക്ക് മങ്ങലേല്പിച്ചു.അംഗീകാരങ്ങളുടെ തിരിച്ചു പിടിക്കലാണ് പോയവര്‍ഷത്തെ ഏറ്റവും നിറമുള്ള അദ്ധ്യായം.

    ആദാമിന്റെ മകന്‍ അബു, വീട്ടിലേക്കുള്ള വഴി, ഗദ്ദാമ, തുടങ്ങിയ ചിത്രങ്ങള്‍ കൊണ്ടുവന്ന ബഹുമതികള്‍ മികച്ചതാണ്. ദേശീയ അന്തര്‍ദേശീയ ഫെസ്‌റിവലുകളിലും ഓസ്‌ക്കാര്‍ നോമിനേഷനുകളിലും മലയാള ചിത്രങ്ങളും മലയാളി സംവിധായകരും ശ്രദ്ധിക്കപ്പെട്ടു എന്നതും പ്രശംസനീയമാണ്. സന്തോഷ് പണ്ഡിറ്റെന്ന ഒറ്റയാന്റെ ഉദയവും ഈ വര്‍ഷത്തെ മോശം പ്രവണതകള്‍ക്ക് ഘനംകൂട്ടുന്നുണ്ട്.

    ആദ്യപേജില്‍

    താരസിംഹാസനങ്ങള്‍ ആടിയുലഞ്ഞു

    <ul id="pagination-digg"><li class="previous"><a href="/news/31-malayala-cinema-2011-1-aid0166.html">« Previous</a>

    English summary
    The waning charisma of superstars, a drought at the box office and dearth of new faces...it was another bad year for the Malayalam film industry. Despite several releases, the three ageing Malayalam superstars - Mammootty, 60, Suresh Gopi, 54, and Mohanlal, 51, - seen as the saviours of the filmdom, failed to bail out the industry that was reeling under flops.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X