»   » ശിക്കാരിയിലൂടെ മമ്മൂട്ടി കന്നഡത്തിലേക്ക്

ശിക്കാരിയിലൂടെ മമ്മൂട്ടി കന്നഡത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ആദ്യ ചിത്രമായ 'ഗുബച്ചിഗലു'വിലൂടെ തന്നെ ശ്രദ്ധേയനായ കന്നഡ സംവിധായകന്‍ അഭയ്‌ സിംഹ മമ്മൂട്ടിയെ നായകനാക്കി ചിത്രമെടുക്കാനൊരുങ്ങുന്നു.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്ക്കാരങ്ങള്‍ നേടിക്കൊണ്ട് ഗുബച്ചിലഗലു ജൈത്രയാത്ര തുടരുന്നതിനിടെയാണ്‌ മമ്മൂട്ടിയെ നായകനാക്കി ചിത്രമെടുക്കുന്ന കാര്യം അഭയ്‌ പുറത്തുവിട്ടിരിയ്‌ക്കുന്നത്‌. 'ശിക്കാരി'യെന്ന്‌ പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തിന്റെ തിരക്കഥ മമ്മൂട്ടിയില്‍ ഏറെ ഇഷ്ടപ്പെട്ടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ശിക്കാരിയില്‍ പ്രശ്‌സ്‌ത ബോളിവുഡ്‌ താരം കൊങ്കണ സെന്നിനെ നായികയാക്കാനാണ്‌ ആലോചിയ്‌ക്കുന്നത്‌.

ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഇന്ത്യയിലെ മുന്‍നിര താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന മമ്മൂട്ടിയുടെ നായികയായെത്താനുള്ള അവസരം താരം കൈവിടില്ലെന്നാണ്‌ കരുതപ്പെടുന്നത്‌. കന്നഡയിലെ പ്രമുഖ നിര്‍മാതാവായ എന്‍ ആര്‍ ഷെട്ടിയാണ്‌ ശിക്കാരിയുടെ നിര്‍മ്മാതാവ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam