»   » ബ്ലോഗെഴുത്തിലേക്ക്‌ മമ്മൂട്ടിയും...

ബ്ലോഗെഴുത്തിലേക്ക്‌ മമ്മൂട്ടിയും...

Posted By:
Subscribe to Filmibeat Malayalam
Mammootty
ബൂലോകത്തിലേക്ക്‌ ചുവട്‌ വെയ്‌ക്കുന്ന ആദ്യ മലയാളി ആദ്യ താരമായി മമ്മൂട്ടി മാറുന്നു. പുതുവര്‍ഷപ്പുലരി മുതല്‍ ഈ മഹാനടന്റെ വാക്കുകള്‍ i-am-mammootty.blogspot.com എന്ന ബ്ലോഗിലൂടെ വായനക്കാര്‍ക്ക്‌ ലഭ്യമാകും.

ബോളിവുഡിലെയും മറ്റു ഇന്ത്യന്‍ ഭാഷാ സിനിമകളിലെയും താരങ്ങള്‍ ബ്ലോഗിങ്‌ ആരംഭിച്ച്‌ ഏറെക്കാലമായിട്ടും ഒരൊറ്റ മലയാളി താരവും ഈ വഴിയ്‌ക്കുള്ള സാധ്യതകളിലേക്ക്‌ കടന്നിരുന്നില്ല.

ബോളിവുഡ്‌ താരങ്ങളായ അമീറിന്റെയും സല്‍മാന്റെയും ബച്ചന്റെയുമെല്ലാം ബ്ലോഗുകള്‍ക്ക്‌ വായനക്കാര്‍ ഏറെയാണ്‌. പലപ്പോഴും ഈ താരങ്ങളുടെ ബ്ലോഗെഴുത്തുകള്‍ പലപ്പോഴും വന്‍ വാര്‍ത്തകളുമായി മാറിയിരുന്നു.
മറ്റു പല കാര്യങ്ങള്‍ക്കുമെന്ന പോലെ മമ്മൂട്ടി തന്നെയാണ്‌ ഇക്കാര്യത്തിലും മോളിവുഡിലെ താരങ്ങള്‍ക്ക്‌ മുമ്പില്‍ നടക്കുന്നത്‌.

മഞ്ഞക്കണ്ണടയെന്നൊരു പുസ്‌തക രചനയുടെ ലോകത്തിലെത്തിയ താരം ഏറെ ആവേശത്തോടെയാണ്‌ ബ്ലോഗിങ്ങിലേക്കും എത്തുന്നത്‌.

ബ്ലോഗെഴുത്തിനെക്കുറിച്ച്‌ മമ്മൂട്ടിയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടുകള്‍ ഉണ്ട്‌. എഴുത്തിലെ യുവത്വമാണ്‌ ബ്ലോഗ്‌. സാങ്കേതിക തലത്തില്‍ ഏറ്റവും നൂതനമായ എഴുത്തെന്നും ഇതിനെ വിശേഷിപ്പിയ്‌ക്കാം. ഇത്‌ രണ്ടും തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന്‌ മമ്മൂട്ടി പറയുമ്പോള്‍ ആരും അതിനെ എതിര്‍ക്കുമെന്ന്‌ തോന്നുന്നില്ല.

ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്‌ചപ്പാടുകളായിരിക്കും ബ്ലോഗില്‍ കൂടുതലായും ഉണ്ടാകുക.അതില്‍ സിനിമ കുറയും, സാമൂഹികം, സാംസ്‌ക്കാരികം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി എന്തിനെപ്പറ്റിയും എനിയ്‌ക്ക്‌ തോന്നുന്ന അഭിപ്രായങ്ങള്‍ ശക്തമായും വ്യക്തമായും രേഖപ്പെടുത്താനുള്ള ഒരിടമായിട്ടാണ്‌ ബ്ലോഗിനെ കാണുന്നത്‌. -മമ്മൂട്ടി പറയുന്നു.

ബ്ലോഗെഴുത്തുകള്‍ ചിലപ്പോഴെങ്കിലും വിവാദങ്ങളിലേക്ക്‌ വഴുതി വീണേക്കാമെന്ന കാര്യവും താരത്തിന്‌ ഉത്തമബോധ്യമുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam