»   » വിവാദങ്ങള്‍ക്ക് വിട, മനീഷ തിരിച്ചെത്തുന്നു

വിവാദങ്ങള്‍ക്ക് വിട, മനീഷ തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Manisha Koirala
വിവാദങ്ങള്‍ക്ക് വിടി ചൊല്ലി ബോളിവുഡിന്റെ പഴയ ഗ്ലാമര്‍ താരം മനീഷ കൊയ് രാള വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്. ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുശേഷം മനീഷ കുറച്ചുകാലമായി അഭിനയരംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനിടെ ദാമ്പത്യ ജീവിതത്തിലെ സ്വരചേര്‍ച്ചയില്ലായ്മയും മാധ്യമങ്ങളില്‍ വാര്‍ത്തയായി.

മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ മദ്യപിച്ചു ലക്കുകെട്ടനിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നത് നടിയ്ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.

എന്നാല്‍ അഭിനയ രംഗത്തേക്കുള്ള തന്റെ തിരിച്ചുവരവ് ഉടന്‍തന്നെയുണ്ടാകുമെന്നു മനീഷ പറയുന്നു. മൂന്നു ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ടെന്നും നിര്‍മാതാവ് ചിത്രം അനൗണ്‍സ് ചെയ്യാത്തതെന്താണെന്നു തനിക്കറിയില്ലെന്നും മനീഷ മുംബൈയില്‍ പറഞ്ഞു.

ബോളിവുഡിലെ എക്കാലത്തെയും ചില ഹിറ്റുകളുടെ ഉടമയാണ് ഈ നേപ്പാളി സുന്ദരി. ഖാമോഷി, 1942 എ ലൗവ് സ്റ്റോറി, ബോംബൈ, ദില്‍സേ എന്നീ ഹിറ്റു ചിത്രങ്ങളില്‍ മനീഷയായിരുന്നു നായിക.

English summary
Actress Manisha Koirala, who has been off the radar ever since her marriage to businessman Samrat Dahal, recently revealed that she was ready to make a comeback.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X