»   » മതിലുകള്‍ക്കും രണ്ടാം ഭാഗമൊരുങ്ങുന്നു

മതിലുകള്‍ക്കും രണ്ടാം ഭാഗമൊരുങ്ങുന്നു

Subscribe to Filmibeat Malayalam
Mammootty-Mathilukal
മതിലിന്റെയും കാരാഗൃഹത്തിന്റെയും മറവുകള്‍ക്കപ്പുറത്തേക്ക്‌ വളര്‍ന്ന ബഷീറിന്റെ പ്രണയകഥ അടൂര്‍ പറഞ്ഞു നിര്‍ത്തിയിടത്തു നിന്ന്‌ വീണ്ടും തുടങ്ങുന്നു.

ഒരു മതിലിനിരുപുറവും നിന്ന്‌ പരസ്‌പരം കാണാതെ സ്‌നേഹത്തിന്റെ വികാരവായ്‌പുകള്‍ പങ്കുവെച്ച പ്രണയ മിഥുനങ്ങളുടെ കഥ ബഷീറിയന്‍ ശൈലിയില്‍ തന്നെ അടൂര്‍ അഭ്രപാളികളിലേക്ക്‌ പകര്‍ത്തിയപ്പോള്‍ മലയാളിക്കതൊരു പുത്തന്‍ അനുഭവമായിരുന്നു.പെടുന്നനെ ഒരു ദിനം കാരാഗൃഹവാസത്തില്‍ നിന്നും വിടുതല്‍ നേടി ബഷീര്‍ മടങ്ങുന്നത്‌ പ്രേക്ഷകനില്‍ ചെറിയൊരു നൊമ്പരം ബാക്കിയാക്കിയാണ്‌.

ജയില്‍ നിന്ന്‌ ബഷീര്‍ പുറത്തുകടക്കുമ്പോഴും താനൊരിയ്‌ക്കലും ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത കാമുകനെ തേടിയുള്ള നാരായണിയുടെ മരക്കൊമ്പ്‌ മതിലനപ്പുറത്ത്‌ ഉയര്‍ന്നു പൊങ്ങുന്നുണ്ടായിരുന്നു. ഈയൊരു ഫ്രെയിമിലാണ്‌ അടൂര്‍ മതിലുകള്‍ പറഞ്ഞു നിര്‍ത്തിയത്‌.

അതിന്‌ ശേഷം നാരായണിയ്‌ക്ക്‌ എന്തു സംഭവിച്ചു. അവരുടെ പ്രണയത്തിനെന്തുണ്ടായി? ബഷീര്‍ ശരിയ്‌ക്കും നാരായണിയെ പ്രണയിച്ചിരുന്നുവോ? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുന്നത്‌ പ്രസാദ്‌ എന്നൊരു ചെറുപ്പക്കാരനാണ്‌. മതിലുകള്‍ എന്ന ക്ലാസിക്‌ ചിത്രത്തിന്റെ തുടര്‍ച്ചയായി മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കി പ്രസാദ്‌ കാത്തിരിയ്‌ക്കാന്‍ തുടങ്ങിയിട്ട്‌ മൂന്ന്‌ വര്‍ഷങ്ങള്‍.
അടുത്ത പേജില്‍
കാത്തിരിയ്‌ക്കാന്‍ പറഞ്ഞത്‌ മമ്മൂട്ടി

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam