»   » നവ്യ ഗര്‍ഭിണി; അഭിനയത്തിന് ഇടവേള

നവ്യ ഗര്‍ഭിണി; അഭിനയത്തിന് ഇടവേള

Posted By:
Subscribe to Filmibeat Malayalam
Navya Nair
അമ്മയാവാനുള്ള ഒരുക്കത്തിനിടെ നടി നവ്യ നായര്‍ സിനിമാഭിനയത്തിന് ഒരു ഇടവേള കൊടുക്കുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന സദ്ഗമയയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നവ്യ പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.

നവ്യയുടെ വിവാഹത്തിന് മുന്‍പ് തുടങ്ങിയ ചിത്രീകരണം പലകാരണങ്ങള്‍കൊണ്ട് നീണ്ടുപോയിരുന്നു. താന്‍ മൂലം സിനിമയുടെ ഷൂട്ടിങ് ഇനിയും വൈകേണ്ടെന്ന് കരുതിയാണ് നാല് മാസം ഗര്‍ഭിണിയായിട്ടും നവ്യ സിനിമയുടെ ഷൂട്ടിങുമായി സഹകരിച്ചത്.

ചിത്രത്തില്‍ നിര്‍ണായകപ്രധാന്യമുള്ള യമുനയെന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിയ്ക്കുന്നത്. അമ്മയായതിന് ശേഷവും അഭിനയജീവിതം തുടരുമോയെന്ന കാര്യം നവ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam